24 മണിക്കൂറില്‍ 1000 കടന്ന് കര്‍ണാടക;700ന് മുകളില്‍ ബെംഗളൂരു;സംസ്ഥാനത്ത് 16 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1267 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 13190 ആയി.

243 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്.

ഇന്ന് 16 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 4 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.ദക്ഷിണ കന്നഡ 3 ,തുമക്കുരു,ബാഗല്‍ കോട്ടെ എന്നിവിടങ്ങളില്‍ 2 വീതം മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ധാര്‍വാട് ,ഹാസന്‍ ,മൈസുരു,കലബുരഗി,ബെല്ലാരി എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 207 ആയി.

ഇന്ന് 220 പേര്‍ക്ക് രോഗമുക്തി,ആകെ ഡിസ്ചാര്‍ജ് 7507 ആയി,ആകെ ആക്റ്റീവ് കേസുകള്‍ 5472 ആയി.

ഇന്ന് ബെംഗളൂരു നഗരജില്ലയില്‍ 783 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ബെംഗളൂരുഗ്രാമജില്ലയില്‍ 27 പേര്‍ ,ദക്ഷിണ കന്നഡ 97,ബെല്ലാരി 71,ഉടുപ്പി 40,കലബുരഗി 34,ഹാസന 31,ഗദഗ് 30,ധാര്‍ വാട 18,മൈസുരു 18,ബാഗല്‍ കോട്ടെ 17,ഉത്തര കന്നഡ 14,ഹവേരി 12,കോലാര 11,ബെലഗാവി 8,ബീദര്‍ 7,ചിത്ര ദുര്‍ഗ 7,റയിചൂരു 6,മാണ്ട്യ 6,ദാവനഗേരെ 6,വിജയ പുര 5,ശിവമോഗ്ഗ 4,ചിക്ക ബല്ലാ പുര 3,കൊടുഗ് 3,തുമക്കുരു 2,യാദഗിരി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ രോഗികളുടെ എണ്ണം.

  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും
[masterslider id="10"]

Related posts