ബെംഗലൂരു: അനെക്കല്‍ താലൂക്കില്‍ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കാനറ ബാങ്കിന്റെ എടിഎം ല്‍ നിന്നും അഞ്ചു ലക്ഷം രൂപ അപഹരിച്ചു ..ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.പിറ്റേന്ന്‍ ബാങ്ക് അധികൃതര്‍ എടിഎം പ്രവര്‍ത്തനരഹിതമായ മെസേജ് ലഭിച്ചതിനെ തുടര്‍ന്ന്‍ കാശ് നിറയ്ക്കാന്‍ എത്തിയതോടെ ആണ് വിവരം അറിയുന്നത് …
മെഷീന്‍ തകരാറിലായത് മോഷണത്തെ തുടര്‍ന്നെന്ന് മനസ്സിലാക്കിയ അധികൃതര്‍ പോലീസിനെ വിവരം ധരിപ്പിച്ചു …ക്യാബിനില്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ ദിശ തിരിച്ചു വെച്ചതായും , മറ്റൊന്ന്‍ തുണി ഉപയോഗിച്ചതായും അന്വേഷണത്തില്‍ ബോധ്യമായി ..
എ ടി എം സെന്ററിനു സെക്യുരിറ്റി ഉണ്ടായിരുന്നില്ല എന്നത് വന്‍ സുരക്ഷാ വീഴ്ച ആണെന്ന് ബാംഗ്ലൂര്‍ റൂറല്‍ എസ് പി എസ് . ഭീമാ ശങ്കര്‍ പറഞ്ഞു …അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരുമെന്നും അദ്ദേഹം അറിയിച്ചു ….