രണ്ടു വയസ്സുള്ള മകന്റെ മുന്‍പില്‍ ദമ്പതികള്‍ തൂങ്ങിമരിച്ചു;മാതാപിതാക്കള്‍ പിടഞ്ഞുമരിക്കുന്നത് കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ കുട്ടി;അമിതമായ ഫേസ്ബുക്ക് ആസക്തിയാണ് കുടുംബ കലഹത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങിയത് എന്ന് സംശയം.

ബെംഗലൂരു : ഭാര്യ അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ചിച്ചു ഭാര്യയും ഭര്‍ത്താവും രണ്ട് വയസ്സുള്ള മകന്റെ മുന്‍പില്‍ വീടിനുള്ളില്‍ കെട്ടി തൂങ്ങി മരിച്ചു …!രണ്ടു വയസ്സുള്ള ഏക മകനെ ദ്രിക്സാക്ഷിയാണ് ഈ ദമ്പതികള്‍ ഈ പാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു …പീനിയയില്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അനൂപ്‌ (24) ഭാര്യ സൌമ്യ (24)എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ..!
 
കുടക് ജില്ലയിലെ സോമവാര്‍ പേട്ട് സ്വദേശികളായ ഇരുവരും ബാഗല്‍ ഗുണ്ടേയ്ക്ക് സമീപമുള്ള രാമയ്യ ലേ ഔട്ടിലെ അപ്പാര്‍ട്ട്മെന്റില്‍ ഒന്നര വര്‍ഷമായി താമസിച്ചു വരികയായിരുന്നു …സംഭവത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ …….
അനൂപിന്റെ ഭാര്യയായ സൌമ്യ നാളുകളായി ഫേസ്ബുക്കിന് അടിമയായിരുന്നു ..വീട്ടുകാര്യങ്ങളും കുഞ്ഞിനെ കുറിച്ചും ചിന്തയില്ലാത്ത ഈ നടപടിയില്‍ അനൂപ്‌ നിരന്തരം കലഹിച്ചിരുന്നു …തുടര്‍ന്ന്‍ പല ദിവസങ്ങളിലും ഇവര്‍ തമ്മില്‍ വഴക്ക് നടന്നതിനു അയല്‍പക്കത്തുള്ളവര്‍ സാക്ഷികളാണ് ..
ദിവസങ്ങള്‍ക്ക് മുന്പ് അനൂപ്‌ സൌമ്യയുടെ സഹോദരനായ രവി ചന്ദ്രനെ വിവരമറിയിക്കുകയും തന്നോടൊപ്പം താമസിക്കാന്‍ താത്പര്യമില്ലെങ്കില്‍ സഹോദരിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു ..എന്നാല്‍ താന്‍ നേരിട്ട് വീട്ടിലെത്തി കാര്യങ്ങള്‍ പരിഹരിക്കാമെന്ന് രവിചന്ദ്രന്‍ ഉറപ്പു നല്‍കി ..തുടര്‍ന്ന്‍ തിങ്കളാഴ്ച രാവിലെ 7.30 ഓടെ സൌമ്യ സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടു ..
ഇരുവരും തമ്മില്‍ കലഹം വര്‍ധിക്കുകയാണെന്നും എത്രയും വേഗം ഇവിടെയ്ക്ക് എത്തണമെന്നുമായിരുന്നു പറഞ്ഞത് …ഇതനുസരിച്ച് സോമവാര്‍ പേട്ടില്‍ നിന്നും ഏകദേശം ഉച്ചയ്ക്ക് 1.30 ഓടെ രവിചന്ദ്രന്‍ സ്ഥലത്ത് എത്തി …
 
ശേഷം ഇരുവരെയും വാതില്‍ മുട്ടി വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചില്ല …തുടര്‍ന്ന് അയല്‍ക്കാരുമായി ചേര്‍ന്ന് വാതില്‍ തകര്‍ത്തു അകത്തു കയറിയപ്പോള്‍ ആണ് ഹാളിലെ ഫാനില്‍ സൌമ്യയും , അകത്തെ കിടപ്പു മുറിയും അനൂപും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത് …! ഹാളിലെ സോഫയില്‍ രണ്ടു വയസ്സുള്ള മകന്‍ ഈ ദാരുണ ദൃശ്യവും വീക്ഷിച്ചു നിര്‍വ്വികാരതയോടെ ഇരിക്കുന്നുണ്ടായിരുന്നു ….
 
പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു …മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി. സതീശനായി മുറവിളി: കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം; ഗ്രൂപ്പ് പോര് തെരുവിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us