യൂസർ ഡവലപ്മെന്റ് ഫീസിൽ 74% ഇളവ്;ആഭ്യന്തര–രാജ്യാന്തര വിമാന നിരക്ക് കുറയും.

ബെംഗളൂരു : രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ നൽകേണ്ട യൂസർ ഡവലപ്മെന്റ് ഫീസിൽ (യുഡിഎഫ്) 74% ഇളവ് നൽകാൻ എയർപോർട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആർഎ) ശുപാർശ. നിലവിൽ രാജ്യാന്തര റൂട്ടിൽ 1226 രൂപയും ആഭ്യന്തര റൂട്ടിൽ 306 രൂപയുമാണ് യാത്രക്കാരൻ യുഡിഎഫ് ആയി നൽകേണ്ടത്. റഗുലേറ്ററി അതോറിറ്റി നിർദേശം നടപ്പായാൽ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരുവിൽനിന്നുള്ള ആഭ്യന്തര–രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നൽകിയാൽ 2020 മാർച്ച് 31 വരെ ബെംഗളൂരുവിൽനിന്നു കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. ഇക്കാര്യത്തിൽ 18നു ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫ് കുറയ്ക്കാൻ ശുപാർശ ചെയ്യുന്നത്. ഇതിനു മുൻപ് 2015ൽ ആണ് ഫീസ് പുതുക്കിയത്.

2021നു ശേഷം ഫീസ് കൂടുമെന്നും അധികൃതർ സൂചന നൽകി. രണ്ടാം ടെർമിനൽ പൂർത്തിയാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്കു നമ്മ മെട്രോ ട്രെയിൻ സർവീസ് തുടങ്ങുമെന്നതാണ് കാരണം. അതേസമയം വിമാനത്താവളത്തിലേക്കു മെട്രോ ട്രെയിൻ ഓടിത്തുടങ്ങാതെ യാത്രക്കാരിൽനിന്ന് ഇതിനുള്ള യുഡിഎഫ് വാങ്ങാനാകില്ലെന്നും എഇആർഎ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts