സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 22 കോടി രൂപ അനുവദിച്ചു.

ബെംഗളൂരു : സംസ്ഥാനത്ത് മഴ നാശം വിതച്ച ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ 22 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർ.വി.ദേശ്പാണ്ഡെ. മൂന്നു കോടി വീതം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്കു ലഭിക്കും. ഓരോ ജില്ലയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ കരുതിവയ്ക്കേണ്ടതുണ്ട്. ദക്ഷിണ കന്നഡയിൽ മഴ അപകടങ്ങളിൽ ഏഴു പേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകി.

ശേഷിച്ചവരുടെ ആശ്രിതർക്കും ഉടൻ അ‍ഞ്ച് ലക്ഷം വീതം നൽകുമെന്നു മന്ത്രി പറഞ്ഞു. കൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് നടത്താൻ ഹോർട്ടികൾച്ചർ, കൃഷി, മൃഗസംരക്ഷണ വകുപ്പുകളോടു നിർദേശിച്ചു. അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ദക്ഷിണ കന്നഡ ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ അവധി നൽകരുതെന്നു കലക്ടർക്കു നിർദേശം നൽകി. മഴയിലും കാറ്റിലും വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങളെ സന്ദർശിച്ച മന്ത്രി അവർക്ക് സ്വന്തം നിലയിൽ 1,10,900 രൂപ വീതം നൽകുകയും ചെയ്തു

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
[masterslider id="10"]

Related posts