ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യ ആസൂത്രകൻ പുണെ സ്വദേശി അമോൽ കാലെ(37)യെന്നു സൂചന. ഇയാൾക്കു പുറമെ ഗൗരിയെ വെടിവച്ചെന്നു സംശയിക്കുന്ന പരശുറാം വാഗ്മർ, മറ്റു പ്രതികളായ അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിവരെക്കൂടി നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കും. പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നതിനെ തുടർന്നാണിത്. മറ്റൊരു പ്രതി നവീൻകുമാറിനു നേരത്തേ നുണപരിശോധന നടത്തിയിരുന്നു. പരശുറാമിനൊപ്പം ചോദ്യം ചെയ്യുന്നതിനിടെ അമോൽ കാലെ വിഷണ്ണനായി ചുവരിൽ തലയിടിച്ചതായും കവിളിനു മുകളിൽ മുറിവേറ്റതായും സൂചനയുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി അമോൽ കാലെയേയും പരശുറാം വാഗ്മറേയും പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ഒരുമിച്ചു ചോദ്യം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ വഴിയോരത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
ബെംഗളൂരു: യെലഹങ്കയ്ക്ക് സമീപമുള്ള രാജാനകുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കോലുവിൽ വഴിയോരത്തെ... -
ബനശങ്കരി ബസ് സ്റ്റാൻഡിന് സമീപത്തെ ഗതാഗതം സുഗമമാക്കി: വരാൻ പോകുന്നത് വൻ മാറ്റം: കുരുക്കഴിക്കാൻ വരുന്നു അധികൃതരുടെ ‘മാസ്റ്റർ പ്ലാൻ
ബെംഗളൂരു: ബനശങ്കരി ബസ് ടെർമിനൽ ജംഗ്ഷനിലെയും പരിസരങ്ങളിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന്... -
ദാദാസാഹിബ് ഫാൽക്കെ അവാർഡ് അനന്ത് നാഗിന്; ഡോ. രാജ്കുമാറിന് ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ താരം
ബെംഗളൂരു: ഇന്ത്യൻ സിനിമയ്ക്കും കന്നഡ ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ...
