റെക്കോഡുകള്‍ ഒന്നൊന്നായി തിരുത്തിക്കൊണ്ടുള്ള സ്വര്‍ണവര്‍ണമുള്ള ഒരു ഹാട്രിക്ക്. കളവും കളിയും അടക്കിവാണ സ്പെയിൻ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചപ്പോഴായിരുന്നു ഈ ഹാട്രിക്കിലൂടെ ക്രിസ്റ്റ്യാനോ പോർച്ചുഗലിനെ ഒറ്റയ്ക്ക് തോളിലേറ്റി സമനിലയിലെത്തിച്ചത്

സോച്ചി: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലെ ഇത്തവണത്തെ ആദ്യ ക്ലാസിക്കില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും മുന്‍ ലോക, യൂറോപ്യന്‍ ജേതാക്കളായ സ്‌പെയിനും ഒപ്പത്തിനൊപ്പം. ഗോള്‍മഴ തന്നെ കണ്ട പോരാട്ടത്തില്‍ ഇരുടീമും മൂന്നു ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.

നികുതി വെട്ടിപ്പിന് ക്രിസ്റ്റ്യാനോ രണ്ടു വര്‍ഷം തടവും കൂറ്റന്‍ സംഖ്യ പിഴയും ഒടുക്കാന്‍ വിധി വന്നത് സ്‌പെയിനിനെതിരായ പോര്‍ച്ചുഗലിന്റെ മത്സരത്തിന് അഞ്ചു മണിക്കൂര്‍ മുന്‍പാണ്. ക്രിസ്റ്റ്യാനോ പക്ഷേ, ഈ വാര്‍ത്തയോട് പ്രതികരിച്ചത് സോച്ചിയിലെ പുല്‍ത്തകിടിയിലാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ. 1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ ഇതിഹാസതാരം യൂസേബിയോയും 2002ല്‍ പോളണ്ടിനെതിരെ മൂന്ന് തവണ നിറയൊഴിച്ച പൗലേറ്റയുമാണ് ക്രിസ്റ്റിയാനോയുടെ മുന്‍ഗാമികള്‍.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ലോക ഫുട്‌ബോളറും ഇതിഹാസ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് മല്‍സരത്തിന്റെ സവിശേഷത. 4, 44, 88 മിനിറ്റിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. ഈ ലോകകപ്പിലെ കന്നി ഹാട്രിക് കൂടിയാണിത്. മറുഭാഗത്ത് ഡിയേഗോ കോസ്റ്റ സ്‌പെയിനിനു വേണ്ടി ഇരട്ടഗോളോടെ മിന്നിയപ്പോള്‍ മറ്റൊരു ഗോള്‍ നാച്ചോ മോണ്‍ട്രിയലിന്റെ വകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts