പ്രിയാവാര്യരെ കടത്തിവെട്ടി രാഹുലിന്‍റെ സൈറ്റടി! സംഗതി വൈറല്‍

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈറ്റടി!

മോദിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്‍റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്.

തന്‍റെ സീറ്റില്‍ ഇരുന്നശേഷം രാഹുല്‍ ഗാന്ധി ദൂരേയ്ക്ക് നോക്കി സൈറ്റടിക്കുന്ന രംഗമാണ് ഇപ്പോള്‍ വൈറലായത്.

മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്‍റെ കള്ളത്തരം കൊണ്ടാണെന്നുള്ള രാഹുലിന്‍റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നേരത്തെ പൊട്ടിച്ചിരിച്ചിരുന്നു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ബിജെപി സര്‍ക്കാരിന്‍റെ ഭരണത്തിലൂടെ കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രമാണ് ഗുണമുണ്ടായതെന്നും രാഹുല്‍ പരിഹസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts