ശുചീകരണ തൊഴിലാളികളുടെ വേതന കുടിശിക പൂർണമായും നൽകാത്തതിൽ ബെംഗളൂരു മഹാനഗരസഭ ഉദ്യോഗസ്ഥർക്കു താക്കീതുമായി മേയർ

ബെംഗളൂരു : ശുചീകരണ തൊഴിലാളികളുടെ (പൗരകർമികർ) വേതന കുടിശിക പൂർണമായും നൽകാത്തതിൽ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥർക്കു താക്കീതുമായി മേയർ ആർ.സമ്പത്ത്‌രാജ്. പൗരകർമികരുടെ ശമ്പളം കൊടുക്കാൻ ഉദ്യോഗസ്ഥർ എന്തിനാണ് മടിക്കുന്നത്, നിങ്ങളുടെ ഉത്തരവാദിത്തം ഇല്ലായ്മയാണു പൗരകർമികനായ സുബ്രമണിയെ ആത്‌മഹത്യയിലേക്കു നയിച്ചത്. കുടിശിക ലഭിക്കാതെ കൂടുതൽ പേർ ആത്‌മഹത്യ ചെയ്യാൻ കാത്തിരിക്കുകയാണോയെന്നും മേയർ ചോദിച്ചു.

ബിബിഎംപി വെസ്റ്റ് സോണിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ അദ്ദേഹം എല്ലാ ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ചു നോട്ടിസ് അയയ്ക്കാൻ സോൺ ജോയിന്റ് കമ്മിഷണർക്കു നിർദേശം നൽകി.

  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ

പൗരകർമികരുടെ കുടിശിക കൊടുത്തു തീർക്കാതെ ഉദ്യോഗസ്ഥരെ ആരെയും ചുമതലയിൽ നിന്നൊഴിവാക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യരുത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാലാണ് 551 പൗരകർമികർക്കു ശമ്പളം ലഭിക്കാത്തത്. ഇക്കാര്യം വേഗത്തിലാക്കാൻ ബാങ്ക് അധികൃതർക്കു നിർദേശം നൽകി.

ആത്‌മഹത്യ ചെയ്ത സുബ്രമണിയുടെ ശമ്പള കുടിശികപോലും ഇനിയും നൽകിയിട്ടില്ല. ഇതിനകം പൗരകർമികയായി ജോലിക്കു കയറിയ സുബ്രമണിയുടെ ഭാര്യയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി ശമ്പളം അതിലേക്കു നൽകാമായിരുന്നില്ലേ എന്നും മേയർ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ; 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്
[masterslider id="10"]

Related posts