ചരിത്രപരമായ നീക്കവുമായി കുമാരസ്വാമി;എംഎൽഎമാരും കുടുംബാംഗങ്ങളും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിൽസ തേടാന്‍ കഴിയൂ;അപകടം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം.

ബെംഗളൂരു : എംഎൽഎമാരും കുടുംബാംഗങ്ങളും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിൽസ തേടാവൂ എന്നും സ്വകാര്യ ആശുപത്രികളിലെ ചികിൽസച്ചെലവ് വഹിക്കില്ലെന്നും സർക്കാർ. മുൻ സാമാജികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇതു ബാധകമാണ്. അതേസമയം അപകടം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാം.

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശം അനുസരിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ ചെലവു വഹിക്കുന്ന കാര്യവും പരിഗണിക്കും. ഇതുവരെ സാമാജികരും കുടുംബാംഗങ്ങളും സ്വകാര്യ ആശുപത്രികളിലാണു ചികിൽസയും സ്ഥിരം ആരോഗ്യ പരിശോധനയും നടത്തിയിരുന്നത്.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

ഇതുവഴി ഖജനാവിനു കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇതു നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ വിജ്ഞാപനം ഇറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts