ബെംഗളൂരു : എയർഗണ്ണിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു. ചിക്കമഗളൂരു മല്ലെനഹള്ളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വീടിനുമുന്നിൽ എയർഗണ്ണുകൊണ്ട് കളിക്കുന്നതിനിടെ ട്രിഗർ അബദ്ധത്തിൽ അമർത്തുകയായിരുന്നു. വെടിയുണ്ട നെഞ്ചിൽ തുളച്ചുകയറി അധികംതാമസിയാതെ കുട്ടി മരിച്ചു. കാപ്പിത്തോട്ടത്തിൽ വരുന്ന കുരങ്ങുകളെ ഓടിക്കാൻ ഉപയോഗിച്ചിരുന്നതാണ് എയർഗൺ. സംഭവത്തിൽ ചിക്കമഗളൂരു റൂറൽ പോലീസ് കേസെടുത്തു.
Read MoreMonth: April 2024
തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ ഗാന്ധി 17-ന് സംസ്ഥാനത്ത് എത്തും
ബെംഗളൂരു : രാഹുൽ ഗാന്ധി ഏപ്രിൽ 17-ന് കർണാടകത്തിൽ പ്രചാരണത്തിനെത്തും. മാണ്ഡ്യയിലും കോലാറിലും റാലിയിലും റോഡ് ഷോയിലും സംബന്ധിക്കും
Read Moreപാകിസ്ഥാനിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്പത് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. വെള്ളിയാഴ്ച നടന്ന ആദ്യ സംഭവത്തില്‍ നോഷ്‌കി ജില്ലയിലെ ഹൈവേയില്‍ ആയുധധാരികളായ ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. ‘കാണാതായ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ ഒരു പാലത്തിന് സമീപമുള്ള മലയോര പ്രദേശങ്ങളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി’ എന്ന് പാക് പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന ബസാണ്…
Read Moreബിഗ് ബോസ് താരം ഗോപിക ഗോപി വീണ്ടും വിവാഹിതയായി!!! ചർച്ചയായി കുടുംബചിത്രം
ഗോപിക ഗോപിയെന്ന പേര് ബിഗ് ബോസ് മലയാളത്തിന്റെ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറായിരുന്നു ഗോപിക ഗോപി. സീസണ്‍ അഞ്ചിലായിരുന്നു ഗോപിക പങ്കെടുത്തത്. അഖില്‍ മാരാർ വിജയിയായ സീസണിലെ ഒരേയൊരു കോമണറായിരുന്നു ഗോപിക. വളരെ വർഷങ്ങളായി ഗോപികയും സഹോദരനുമെല്ലാം ബിഗ് ബോസ് ആരാധകരാണ്. അങ്ങനെയാണ് കോമണർ ഓഡീഷൻ വന്നപ്പോള്‍ ഗോപികയും പങ്കെടുക്കാമെന്ന് തീരുമാനിച്ചത്. അണ്‍ ഫെയർ എവിഷനായിരുന്നുവെന്നാണ് ഗോപിക താൻ ബിഗ് ബോസ് വീടിനുള്ളില്‍ നേരിട്ട കാര്യങ്ങളെ കുറിച്ച് അടക്കം വിവരിച്ച് പിന്നീട് പറഞ്ഞത്. സീസണ്‍ നാലിലെ മത്സരാർത്ഥി…
Read Moreവിഷുസദ്യയും കണിക്കിറ്റും വിഷുകേക്കും വരെ..വിപുലമായ വിഷുകാഴ്ചയൊരുക്കി ലുലു ;ബെംഗളൂരുവിൽ വിഷു ആഘോഷമാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ലുലു
ബെംഗളൂരു : മറുനാടൻ മലയാളികൾക്ക് വിഷു ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളുമായി ലുലു. വിഷുവിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ബെംഗളൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും സൗത്ത് ബെംഗളൂരുവിലെ ലുലു ഡെയ്ലിയിലും ഒരുക്കിയിരിക്കുന്നത്. വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്, വിഷു സദ്യക്കുള്ള കിറ്റ് എന്നിവയാണ് പ്രധാന ആകർഷണം. 24 ഇനങ്ങളടങ്ങിയ വിഷു സദ്യബോക്സിന്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഉപ്പേരി, പപ്പടം, അവിയൽ, സാമ്പാർ, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി മുതൽ പാലട, പരിപ്പ്…
Read Moreതോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട
ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്.
Read Moreപോക്‌സോ കേസ്; സി.ഐ.ഡി.ക്കു മുന്നിൽ ഹാജരായി യെദ്യൂരപ്പ
ബെംഗളൂരു : കൗമാരക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സി.ഐ.ഡി.ക്കു മുന്നിൽ ഹാജരായി. വെള്ളിയാഴ്ച ഹാജരാകാൻ സി.ഐ.ഡി. ആവശ്യപ്പെട്ടിരുന്നു. യെദ്യൂരപ്പയുടെ മൊഴി സി.ഐ.ഡി. രേഖപ്പെടുത്തിയില്ലെന്നാണ് വിവരം. അതേസമയം, യെദ്യൂരപ്പയുടെ ശബ്ദസാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. കേസിനാസ്പദമായ സംഭവത്തിനുശേഷം പെൺകുട്ടിയും അമ്മയും യെദ്യൂരപ്പയെ അഭിമുഖീകരിക്കുന്നതിന്റെ വീഡിയോ പോലീസിൽ ഹാജരാക്കിയിട്ടുള്ളതിനാൽ ശബ്ദസാംപിൾ കേസിൽ പ്രധാനമാണ്. 17-കാരിയുടെ അമ്മയുടെ പരാതിയിൽ സദാശിവനഗർ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വഞ്ചനക്കേസുമായി ബന്ധപ്പെട്ട് നീതി ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ…
Read Moreമേൽപ്പാലത്തിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : ബെംഗളൂരുവിലെ നയന്ദഹള്ളി മേൽപ്പാലത്തിൽനിന്ന് ചാടി യുവാവ് മരിച്ചു. ജ്ഞാനഭാരതി സ്വദേശി നവീൻ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് ആൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Read Moreവിഷുവിന് നാട്ടിൽ പോകണ്ടേ?? കേരളത്തിലേക്ക് കൂടുതൽ സർവീസുകളുമായി കേരള കർണാടക ആർ ടി സി; ബുക്കിങ്ങിൽ കൂടുതൽ ഓഫറുകളും
ബെംഗളൂരു : വിഷു അവധിക്ക് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അധികസർവീസുകൾ തുടങ്ങി. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. വിഷുവിനുശേഷം 17 വരെ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും അധിക സർവീസുകളുണ്ടാകും. ആകെ 31 അധിക സർവീസുകളാണുള്ളതെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു. ഐരാവത്, രാജഹംസ എക്‌സിക്യുട്ടീവ്, ഐരാവത് ക്ലബ്ബ് ക്ലാസ് എന്നീ വിഭാഗങ്ങളിലുള്ള ബസുകളാണ് സർവീസുകൾക്ക് ഉപയോഗിക്കുക. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നുണ്ട്. ഓൺലൈനിലൂടെ നാലിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്കുചെയ്യുമ്പോൾ അഞ്ചുശതമാനം…
Read Moreലഹരിമരുന്ന്, സ്വർണം, വെള്ളി എന്നിങ്ങനെ സംസ്ഥാനത്ത് പിടിച്ചത് 292.74 കോടി രൂപയുടെ വസ്തുക്കൾ
ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് ശേഷം കർണാടകത്തിൽ 292.74 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മദ്യംമാത്രം 146 കോടി രൂപയുടേതാണ് പിടിച്ചെടുത്തത്. 45.67 കോടിരൂപയും പിടിച്ചെടുത്തു. ലഹരിമരുന്ന്, സ്വർണം, വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് മറ്റുള്ളവ. പോലീസ്, ഫ്ലൈയിങ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം എന്നിവർ ചേർന്നാണ് 45.67 കോടി രൂപയും 146 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തത്. ഇതുകൂടാതെ 1172 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Read More