പോക്‌സോ കേസ്; സി.ഐ.ഡി.ക്കു മുന്നിൽ ഹാജരായി യെദ്യൂരപ്പ

ബെംഗളൂരു : കൗമാരക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സി.ഐ.ഡി.ക്കു മുന്നിൽ ഹാജരായി.

വെള്ളിയാഴ്ച ഹാജരാകാൻ സി.ഐ.ഡി. ആവശ്യപ്പെട്ടിരുന്നു.

യെദ്യൂരപ്പയുടെ മൊഴി സി.ഐ.ഡി. രേഖപ്പെടുത്തിയില്ലെന്നാണ് വിവരം.

അതേസമയം, യെദ്യൂരപ്പയുടെ ശബ്ദസാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു.

കേസിനാസ്പദമായ സംഭവത്തിനുശേഷം പെൺകുട്ടിയും അമ്മയും യെദ്യൂരപ്പയെ അഭിമുഖീകരിക്കുന്നതിന്റെ വീഡിയോ പോലീസിൽ ഹാജരാക്കിയിട്ടുള്ളതിനാൽ ശബ്ദസാംപിൾ കേസിൽ പ്രധാനമാണ്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

17-കാരിയുടെ അമ്മയുടെ പരാതിയിൽ സദാശിവനഗർ പോലീസാണ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

വഞ്ചനക്കേസുമായി ബന്ധപ്പെട്ട് നീതി ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയപ്പോൾ മകൾക്കു നേരേ അതിക്രമം നടത്തിയെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts