കഫേ സ്‌ഫോടനക്കേസ്: അറസ്റ്റിലായ ഭീകരരെ എൻഐഎ കോടതിക്ക് മുന്നിൽ ഹാജരാക്കും 

ബംഗളൂരു: കുണ്ടലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരനെയും നഗരത്തിൽ സ്‌ഫോടകവസ്തു സ്ഥാപിച്ച ഭീകരനെയും എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാത്രി ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കസ്റ്റഡിയിലെടുത്തവരെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥർ അവരെ മഡിവാളയിലെ സാങ്കേതിക കേന്ദ്രത്തിൽ പാർപ്പിച്ചു. രണ്ടാം ശനിയാഴ്ച പ്രത്യേക എൻഐഎ കോടതി പ്രവർത്തിക്കാത്തതിനാൽ രാവിലെ 10.30ന് ശേഷം കോറമംഗല എൻജിവി ബാരങ്കേയിലെ ജഡ്ജിയുടെ വീട്ടിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡ് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജഡ്ജിയുടെ വസതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തീവ്രവാദികളെ മെഡിക്കൽ പരിശോധനയ്ക്കായി സെൻ്റ് ജോൺസ്…

Read More

സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; പത്രികാസമർപ്പണം തുടങ്ങി

ബെംഗളൂരു : മേയ് ഏഴിന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചുതുടങ്ങി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്. 19 വരെയാണ് പത്രിക സമർപ്പിക്കാൻ സമയം. 20-ന് സൂക്ഷ്മപരിശോധന. 22 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മധ്യകർണാടകത്തിലും വടക്കൻ കർണാടകത്തിലും ഉൾപ്പെടുന്ന 14 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. ബല്ലാരിയിൽ എൻ.ഡി.എ. സ്ഥാനാർഥി ബി. ശ്രീരാമുലു പത്രിക നൽകി. ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയുമായാണ് പത്രിക നൽകാൻ അദ്ദേഹമെത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംബന്ധിച്ചു. കലബുറഗി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണ…

Read More

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി; പൂരത്തിന് മദപ്പാടുള്ള ആനകളെ അനുവദിക്കില്ല; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം;

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറിയതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലായി. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയിലാണ് കൊടിയേറ്റം നടന്നത്. 17-ന് സാമ്പിള്‍ വെടിക്കെട്ടും 18-ന് ചമയപ്രദര്‍ശനവും നടക്കും. പത്തൊമ്പതിന് പ്രസിദ്ധമായ തൃശൂര്‍ പൂരം ആസ്വാദനത്തിന്റെ പലവര്‍ണപൂമരമാകും. തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 11-നും 11.30-നും ഇടയിലും പാറമേക്കാവില്‍ 11.20-നും 12.15-നും ഇടയിലുമാണ് കൊടിയേറ്റം. എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്,…

Read More

ട്രിഗർ അബദ്ധത്തിൽ അമർത്തി; എയർഗണ്ണിൽ നിന്ന് വെടിയേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു

deadbody BABY

ബെംഗളൂരു : എയർഗണ്ണിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു. ചിക്കമഗളൂരു മല്ലെനഹള്ളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വീടിനുമുന്നിൽ എയർഗണ്ണുകൊണ്ട് കളിക്കുന്നതിനിടെ ട്രിഗർ അബദ്ധത്തിൽ അമർത്തുകയായിരുന്നു. വെടിയുണ്ട നെഞ്ചിൽ തുളച്ചുകയറി അധികംതാമസിയാതെ കുട്ടി മരിച്ചു. കാപ്പിത്തോട്ടത്തിൽ വരുന്ന കുരങ്ങുകളെ ഓടിക്കാൻ ഉപയോഗിച്ചിരുന്നതാണ് എയർഗൺ. സംഭവത്തിൽ  ചിക്കമഗളൂരു റൂറൽ പോലീസ് കേസെടുത്തു.

Read More

തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ ഗാന്ധി 17-ന് സംസ്ഥാനത്ത് എത്തും

ബെംഗളൂരു : രാഹുൽ ഗാന്ധി ഏപ്രിൽ 17-ന് കർണാടകത്തിൽ പ്രചാരണത്തിനെത്തും. മാണ്ഡ്യയിലും കോലാറിലും റാലിയിലും റോഡ് ഷോയിലും സംബന്ധിക്കും

Read More

പാകിസ്ഥാനിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു 

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്പത് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. വെള്ളിയാഴ്ച നടന്ന ആദ്യ സംഭവത്തില്‍ നോഷ്‌കി ജില്ലയിലെ ഹൈവേയില്‍ ആയുധധാരികളായ ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. ‘കാണാതായ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ ഒരു പാലത്തിന് സമീപമുള്ള മലയോര പ്രദേശങ്ങളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി’ എന്ന് പാക് പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന ബസാണ്…

Read More

ബിഗ് ബോസ് താരം ഗോപിക ഗോപി വീണ്ടും വിവാഹിതയായി!!! ചർച്ചയായി കുടുംബചിത്രം 

ഗോപിക ഗോപിയെന്ന പേര് ബിഗ് ബോസ് മലയാളത്തിന്റെ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറായിരുന്നു ഗോപിക ഗോപി. സീസണ്‍ അ‍ഞ്ചിലായിരുന്നു ഗോപിക പങ്കെടുത്തത്. അഖില്‍ മാരാർ വിജയിയായ സീസണിലെ ഒരേയൊരു കോമണറായിരുന്നു ഗോപിക. വളരെ വർഷങ്ങളായി ഗോപികയും സഹോദരനുമെല്ലാം ബിഗ് ബോസ് ആരാധകരാണ്. അങ്ങനെയാണ് കോമണർ ഓഡീഷൻ വന്നപ്പോള്‍ ഗോപികയും പങ്കെടുക്കാമെന്ന് തീരുമാനിച്ചത്. അണ്‍ ഫെയർ എവിഷനായിരുന്നുവെന്നാണ് ഗോപിക താൻ ബിഗ് ബോസ് വീടിനുള്ളില്‍ നേരിട്ട കാര്യങ്ങളെ കുറിച്ച്‌ അടക്കം വിവരിച്ച്‌ പിന്നീട് പറഞ്ഞത്. സീസണ്‍ നാലിലെ മത്സരാർത്ഥി…

Read More

വിഷുസദ്യയും കണിക്കിറ്റും വിഷുകേക്കും വരെ..വിപുലമായ വിഷുകാഴ്ചയൊരുക്കി ലുലു ;ബെംഗളൂരുവിൽ വിഷു ആഘോഷമാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ലുലു

ബെംഗളൂരു : മറുനാടൻ മലയാളികൾക്ക് വിഷു ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളുമായി ലുലു. വിഷുവിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ബെംഗളൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും സൗത്ത് ബെംഗളൂരുവിലെ ലുലു ഡെയ്ലിയിലും ഒരുക്കിയിരിക്കുന്നത്. വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്, വിഷു സദ്യക്കുള്ള കിറ്റ് എന്നിവയാണ് പ്രധാന ആകർഷണം. 24 ഇനങ്ങളടങ്ങിയ വിഷു സദ്യബോക്സിന്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഉപ്പേരി, പപ്പടം, അവിയൽ, സാമ്പാർ, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി മുതൽ പാലട, പരിപ്പ്…

Read More

തോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്.

Read More

പോക്‌സോ കേസ്; സി.ഐ.ഡി.ക്കു മുന്നിൽ ഹാജരായി യെദ്യൂരപ്പ

ബെംഗളൂരു : കൗമാരക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സി.ഐ.ഡി.ക്കു മുന്നിൽ ഹാജരായി. വെള്ളിയാഴ്ച ഹാജരാകാൻ സി.ഐ.ഡി. ആവശ്യപ്പെട്ടിരുന്നു. യെദ്യൂരപ്പയുടെ മൊഴി സി.ഐ.ഡി. രേഖപ്പെടുത്തിയില്ലെന്നാണ് വിവരം. അതേസമയം, യെദ്യൂരപ്പയുടെ ശബ്ദസാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. കേസിനാസ്പദമായ സംഭവത്തിനുശേഷം പെൺകുട്ടിയും അമ്മയും യെദ്യൂരപ്പയെ അഭിമുഖീകരിക്കുന്നതിന്റെ വീഡിയോ പോലീസിൽ ഹാജരാക്കിയിട്ടുള്ളതിനാൽ ശബ്ദസാംപിൾ കേസിൽ പ്രധാനമാണ്. 17-കാരിയുടെ അമ്മയുടെ പരാതിയിൽ സദാശിവനഗർ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വഞ്ചനക്കേസുമായി ബന്ധപ്പെട്ട് നീതി ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ…

Read More
Click Here to Follow Us