സർവകാല റെക്കോഡ് ഇട്ട് ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന.

2023-24 സാമ്പത്തിക വർഷത്തിൽ 3.75 കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്രചെയ്തെന്നാണ് കണക്ക്.

സർവകാല റെക്കോഡാണിതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.

ആഭ്യന്തര യാത്രക്കാരാണ് കൂടുതലും വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 3.26 കോടി പേർ.

രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ബെംഗളൂരുവിൽനിന്ന് കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts