കനത്ത മഴ; മംഗളൂരുവിൽ 6 വിമാനങ്ങൾ റദ്ദാക്കി 

ബെംഗളൂരു: ദുബൈയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നാല് എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കിയവയില്‍പെടും. ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള 814, തിരിച്ചുള്ള 813, ദുബൈ-മംഗളൂരു 384, തിരിച്ചുള്ള 383, വ്യാഴാഴ്ച ദുബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വരേണ്ട 814 എന്നിവയാണ് റദ്ദാക്കിയത്.

Read More

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണു; പെൺകുട്ടിക്ക് ദാരുണാന്ത്യം 

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയില്‍ നിന്ന് കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് നിഖിത.

Read More

ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന 

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2023-24 സാമ്പത്തിക വർഷത്തിൽ 3.75 കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്രചെയ്തെന്നാണ് കണക്ക്. സർവകാല റെക്കോഡാണിതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര യാത്രക്കാരാണ് കൂടുതലും വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 3.26 കോടി പേർ. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ വിമാനസർവീസുകൾ…

Read More

നമ്മ യാത്രി ടാക്‌സി കാറുകളും ഇനി ഓൺലൈനായി സേവനം 

ബെംഗളൂരു : ഓൺലൈൻ ഓട്ടോറിക്ഷാ ബുക്കിങ് ആപ്പായ നമ്മ യാത്രി ടാക്‌സി കാറുകളും ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടുമുതലാണ് കാർ സർവീസുകൾ തുടങ്ങിയിരിക്കുന്നത്. മറ്റ് ടാക്‌സി സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലായിരിക്കും നമ്മയാത്രി കാബുകൾ സർവീസുകൾ നടത്തുക. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എ.ആർ.ഡി.യു.വും ജസ്‌പേയും ചേർന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്.

Read More

വിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ലഭിച്ചു

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു…

Read More

ഈ മാസം 25ന് കേരളത്തിലേക്ക്   സ്‌പെഷൽ ബസ് സർവീസ് ഒരുക്കി കർണാടക

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലേക്ക് 25ന് സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 7 സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്.

Read More

കെംപഗൗഡ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരണം: യൂട്യൂബർ അറസ്റ്റിൽ

ബംഗളൂരു: നിരോധിത പ്രദേശത്ത് വീഡിയോ പകർത്തിയതിന് യൂട്യൂബറെ കെംപെഗൗഡ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. യലഹങ്ക സ്വദേശി വികാസ് ഗൗഡയാണ് അറസ്റ്റിലായ യൂട്യൂബർ. യെലഹങ്കയിൽ താമസിക്കുന്ന യൂട്യൂബർ വികാസ് ഗൗഡയാണ് വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയതെന്ന് നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. വിമാന ടിക്കറ്റ് എടുക്കാതെയും യാത്ര ചെയ്യാതെയും 24 മണിക്കൂറും റൺവേയ്ക്ക് സമീപം ചിലവഴിച്ചെന്ന് പറഞ്ഞ് എയർപോർട്ട് ടെർമിനസിനുള്ളിലും റൺവേയിലും എത്തി ഇയാൾ വീഡിയോ ഉണ്ടാക്കി. തൻ്റെ യൂട്യൂബ് ചലഞ്ചിൽ ഈ വീഡിയോ ഇട്ടാണ് ഇയാൾ പബ്ലിസിറ്റി നേടിയത്. സി.ഐ.എസ്.എഫ്…

Read More

മലയാളി യുവാവ് പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി അറസ്റ്റിൽ 

ബെംഗളൂരു : പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബേഗൂരിലെ ഒരു സ്വകാര്യ ക്ലബ്ബിൽ നീന്തൽ കോച്ചായി ജോലിചെയ്തുവന്ന റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിൽ 5.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. വിൽപന നടത്താനായി സൂക്ഷിച്ചുവെച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Read More

കുറഞ്ഞ നിരക്കിൽ നമ്മയാത്രിയുടെ കാർ സർവീസിന് തുടക്കമായി

ബെംഗളൂരു : ഓൺലൈൻ ഓട്ടോറിക്ഷാ ബുക്കിങ് ആപ്പായ നമ്മ യാത്രി ടാക്‌സി കാറുകളും ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടുമുതലാണ് കാർ സർവീസുകൾ തുടങ്ങിയിരിക്കുന്നത്. മറ്റ് ടാക്‌സി സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലായിരിക്കും നമ്മയാത്രി കാബുകൾ സർവീസുകൾ നടത്തുക. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ സംഘടനയായ എ.ആർ.ഡി.യു.വും ജസ്‌പേയും ചേർന്നാണ് ആപ്പ് പ്രവർത്തിക്കുന്നത്

Read More

അടുത്ത 3 ദിവസത്തേക്ക് കർണാടകയിൽ ഉടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു : കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മൺസൂണിന് മുമ്പുള്ള മഴ ലഭിക്കുമെന്ന് റിപ്പോർട്ട് . ഏപ്രിൽ 19, 21 തീയതികളിൽ തീരദേശ കർണാടക, വടക്കൻ കർണാടക, തെക്കൻ ഉൾക്കടൽ കർണാടക എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും, അടുത്ത രണ്ട് ദിവസങ്ങളിൽ മഴപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 148 ദിവസമായി ബെംഗളൂരുവിൽ മഴ ലഭിച്ചിട്ടില്ല. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ ചെറിയ മഴയും ഇടിമിന്നലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ കന്നഡ,…

Read More
Click Here to Follow Us