അടുത്ത 3 ദിവസത്തേക്ക് കർണാടകയിൽ ഉടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു : കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മൺസൂണിന് മുമ്പുള്ള മഴ ലഭിക്കുമെന്ന് റിപ്പോർട്ട് .

ഏപ്രിൽ 19, 21 തീയതികളിൽ തീരദേശ കർണാടക, വടക്കൻ കർണാടക, തെക്കൻ ഉൾക്കടൽ കർണാടക എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവിലും, അടുത്ത രണ്ട് ദിവസങ്ങളിൽ മഴപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 148 ദിവസമായി ബെംഗളൂരുവിൽ മഴ ലഭിച്ചിട്ടില്ല. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ ചെറിയ മഴയും ഇടിമിന്നലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപ്പൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, എന്നിവിടങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വകുപ്പ് പറയുന്നത്.

മണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുമകുരു, വിജയനഗര ജില്ലകളിൽ ഏപ്രിൽ 19 നും 21 നും ഇടയിലും ബാഗൽകോട്ട്, ബെലഗാവി, ബിദർ, ഗദഗ് കലബുർഗി, കോപ്പൽ, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര ജില്ലകളിലും ഏപ്രിൽ 22, 23 തീയതികളിലും മൺസൂണിന് മുമ്പുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

വ്യാഴാഴ്ചയും, സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു, ബിദറിലെ ഭാൽക്കിയിൽ ദിവസം ഒരു സെൻ്റീമീറ്ററോളം മഴ പെയ്തു.

ഏറെ പ്രതീക്ഷയോടെ പെയ്ത മഴ, സംസ്ഥാനത്തുടനീളം പൊള്ളുന്ന ചൂട് താത്കാലികമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts