കെംപഗൗഡ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ വീഡിയോ ചിത്രീകരണം: യൂട്യൂബർ അറസ്റ്റിൽ

ബംഗളൂരു: നിരോധിത പ്രദേശത്ത് വീഡിയോ പകർത്തിയതിന് യൂട്യൂബറെ കെംപെഗൗഡ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. യലഹങ്ക സ്വദേശി വികാസ് ഗൗഡയാണ് അറസ്റ്റിലായ യൂട്യൂബർ.

യെലഹങ്കയിൽ താമസിക്കുന്ന യൂട്യൂബർ വികാസ് ഗൗഡയാണ് വിമാനത്താവളത്തിൽ അതിക്രമിച്ച് കയറിയതെന്ന് നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു.

വിമാന ടിക്കറ്റ് എടുക്കാതെയും യാത്ര ചെയ്യാതെയും 24 മണിക്കൂറും റൺവേയ്ക്ക് സമീപം ചിലവഴിച്ചെന്ന് പറഞ്ഞ് എയർപോർട്ട് ടെർമിനസിനുള്ളിലും റൺവേയിലും എത്തി ഇയാൾ വീഡിയോ ഉണ്ടാക്കി.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

തൻ്റെ യൂട്യൂബ് ചലഞ്ചിൽ ഈ വീഡിയോ ഇട്ടാണ് ഇയാൾ പബ്ലിസിറ്റി നേടിയത്. സി.ഐ.എസ്.എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരോധിത മേഖലയിൽ പ്രവേശിച്ചതിനും വ്യാജപ്രചാരണം നടത്തിയതിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അറസ്റ്റിലായയാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തു.

അപ്‌ലോഡ് ചെയ്ത വീഡിയോ നൽകാൻ പോലീസ്യൂ ട്യൂബറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഗാഡ്‌ജെറ്റുകൾ കണ്ടുകെട്ടിയതായും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts