മുളക് വിലയിടിവിനെ തുടര്ന്നുണ്ടായ അക്രമസംഭവങ്ങൾ; റിപ്പോർട്ട് തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: മുളക് വിലത്തകർച്ചയിൽ രോഷം പ്രകടിപ്പിച്ച് രോഷാകുലരായ ഒരു കൂട്ടം കർഷകർ ഹവേരി ജില്ലയിലെ ബ്യാഡ്ഗിയിലെ കാര്ഷികോല്പന്ന മാർക്കറ്റ് കമ്മിറ്റി (എപിഎംസി) ഓഫീസിന് മുന്നിൽ തടിച്ചുകൂടി അക്രമം സൃഷ്ടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ . വിലയിടിവിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫയർ എഞ്ചിൻ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് വാഹനങ്ങളെങ്കിലും അവർ കത്തിക്കുകയും എപിഎംസി ഓഫീസ് അടിച്ചുതകർക്കുകയും നശിപ്പിക്കുകയും ചെയ്തു. പോലീസും ഫയർ എഞ്ചിനും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയപ്പോൾ മാർക്കറ്റിലേക്കുള്ള പ്രവേശനം തടയുകയും പ്രദേശത്തേക്ക്…

Read More

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി കർണാടക സ്വദേശിയെന്ന് റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി കർണാടകയിലെ മലനാട് മേഖലയിൽ നിന്നുള്ള ആളാണെന്നും ബെംഗളൂരുവിനെ നന്നായി അറിയാമെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിവരം ലഭിച്ചതായി സൂചന. തീവ്രവാദ വിരുദ്ധ ഏജൻസിയും സംശയത്തിന് പിന്നിൽ സംഘടനയെ കണ്ടെത്തി, അതുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ ചോദ്യം ചെയ്തുവരുന്നതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട് പക്ഷേ അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്നും പ്രതി കർണാടകയിൽ നിന്നുള്ള ആളാണെന്ന അഭ്യൂഹത്തോട് പ്രതികരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര പറഞ്ഞു. അറസ്റ്റ് ചെയ്താലേ അത് തെളിയൂവെന്നും പ്രതികളെ…

Read More

കോൺഗ്രസ് പ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തി കെട്ടിത്തൂക്കി; ഉദ്ദേശ്യം ഇനിയും കണ്ടെത്താനായിട്ടില്ല

ബംഗളൂരു: ഗദഗ് ജില്ലയിലെ ദംബൽ ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തോടനുബന്ധിച്ച് മുണ്ടർഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശരണപ്പ സന്ദിഗൗഡർ എന്നയാളാണ് മരിച്ചത്. ഫെബ്രുവരിയിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് ശരണപ്പ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ആരോപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഗദഗ് ജില്ലയിലെ ഡോണി ഗ്രാമത്തിലെ താമസക്കാരനായിരുന്നു ശരണപ്പ. കോൺഗ്രസ് പാർട്ടിയിൽ സജീവമായിരുന്നു ശരണപ്പ, ഡോണി ഗ്രാമത്തിലെ പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൻ്റെ ഭാഗമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഇരയെ ആക്രമിക്കുന്നതിന്…

Read More

നഗരത്തിലെ ആദ്യ അക്ക കഫെ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: നൈപുണ്യ വികസനം, സംരംഭകത്വം, ഉപജീവന വകുപ്പ് ദേശീയ ഉപജീവന ദൗത്യത്തിന് കീഴിലുള്ള ആദ്യത്തെ അക്ക കഫേ ആരംഭിച്ചു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അക്ക കഫേ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി, ഒലവിവ ഊറ്റ എന്ന ടാഗിൽ കെംപെഗൗഡ റോഡിലെ ഗാന്ധി നഗറിൽ (മജസ്റ്റിക്കിന് സമീപം) മാർച്ച് 8 നാണ് അക്ക കഫേ ആരംഭിച്ചത്. കർണാടകയിലുടനീളം 200-ലധികം അക്ക കഫേകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് വനിതാ സംരംഭകരുടെ ശാക്തീകരണത്തിന് വഴിയൊരുക്കും. ഒരു സ്വാശ്രയ സംഘത്തിലെ 12 സ്ത്രീകളടങ്ങുന്ന സംഘമാണ് കഫേ…

Read More

കേരളത്തിൽ നിപ വൈറസ് സാന്നിധ്യം; രണ്ട് ജില്ലകൾക്ക് മുൻകരുതൽ നിർദേശം 

കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളില്‍ മുൻകരുതല്‍ വേണമെന്ന് എൻഐവി. നിപ ബാധിത മേഖലയായ കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചെന്ന് പഠന റിപ്പോർട്ട്. പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിത മേഖലകളില്‍ നിന്നും ശേഖരിച്ച വവ്വാല്‍ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര,…

Read More

സാമ്പത്തിക പ്രതിസന്ധി; കിഡ്നി വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: ഓൺലൈനിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാനായി ശ്രമം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവിന് നഷ്ടമായത് ആറു ലക്ഷം രൂപ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്‌നി…

Read More

മന്ത്രിയുടെ പിറന്നാളിന് ആശംസ പോസ്റ്റർ; കോൺഗ്രസ്‌ നേതാവിന് നഗരസഭയുടെ പിഴ 

ബെംഗളൂരു: അനുവാദമില്ലാതെ റോഡ് അരികില്‍ ആശംസ പോസ്റ്റർ വച്ച കോണ്‍ഗ്രസ് നേതാവിന് പിഴയിട്ട് നഗരസഭ. കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദല്‍ഘട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ. കർണാടക മന്ത്രി കെ എച്ച്‌ മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച്‌ ആയിരുന്നു പോസ്റ്റർ. എന്നാല്‍ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബിബിഎംപി കോണ്‍ഗ്രസ് നേതാവിന്…

Read More

ബെംഗളൂരു-കലബുറഗി, മൈസൂരു-ചെന്നൈ ഭാഗങ്ങളിലേക്ക് ഉൾപ്പെടെയുള്ള10 വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു – കലബുറഗി, മൈസൂരു – ചെന്നൈ ഉൾപ്പെടെ 10 വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു കർണാടക സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ കണക്ഷനാണ് കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ. മൈസൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് വെർച്വൽ ഗ്രീൻ ലൈറ്റ് നൽകിയതോടെ മൊത്തം വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 50 ആയി ഉയർന്നു. പുതിയ വന്ദേ ഭാരത് ട്രെയിൻ റൂട്ടുകൾ…

Read More

നഗരത്തിലെ രാത്രികാല സർക്കാർ ബസ് സർവീസിനിടെ യുവതിയെ കണ്ടക്ടർ പീഡിപ്പിച്ചു

ബെംഗളൂരു : സർക്കാർ ബസിൽ രാത്രി യാത്ര ചെയ്യുകയായിരുന്ന യുവതിയെ കണ്ടക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. റായ്ച്ചൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ വച്ച് കണ്ടക്ടർ തൻ്റെ അരയിൽ സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ഒരു സ്ത്രീ റെയ്ച്ചൂർ ഡിവിഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. കണ്ടക്ടർ ലക്ഷ്മികാന്ത് റെഡ്ഡിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഗൂഢാലോചനയാണെന്ന് പറഞ്ഞ് കണ്ടക്ടർ തള്ളിക്കളഞ്ഞു. ഫെബ്രുവരി 18ന് രാത്രിയാണ് സംഭവം. സംഭവദിവസം കെഎ-36, എഫ്-1532 നമ്പർ ബസ് റായ്ച്ചൂരിൽ നിന്ന് പുറപ്പെട്ടു. ഡ്രൈവറുടെ പിൻസീറ്റിൽ പരാതിക്കാരിയായ യുവതി…

Read More

സംഗതി പ്രേമം!! ബിഗ്‌ബോസ് സീസൺ 6 തുടങ്ങിയിട്ട് വെറും രണ്ട് ദിവസം; ബിഗ് ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്

പ്രേക്ഷകർ കാത്തിരിന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിന്റെ ഈ ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു. രണ്ട് സാധാരണക്കാർ ഉൾപ്പെടെ 19 പേരാണ് 100 ദിവസം നിന്ന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലക്ഷ്യവെച്ച് ബിഗ് ബോസിലേക്കെത്തിയിരിക്കുന്നത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തന്നത് സീസൺ ആരംഭിച്ച് രണ്ട് ദിവസം പോലും പിന്നിടുന്നതിന് മുമ്പ് ഷോയ്ക്കുള്ളിലെ ലൗ ട്രാക്ക് ചർച്ചയായി. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ താരം ഗബ്രി ജോസും ബ്യുട്ടി വ്ളോഗറായ ജാസ്മിനും തമ്മിൽ ഷോയിൽ ലൗ…

Read More
Click Here to Follow Us