ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി കർണാടക സ്വദേശിയെന്ന് റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി കർണാടകയിലെ മലനാട് മേഖലയിൽ നിന്നുള്ള ആളാണെന്നും ബെംഗളൂരുവിനെ നന്നായി അറിയാമെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിവരം ലഭിച്ചതായി സൂചന.

തീവ്രവാദ വിരുദ്ധ ഏജൻസിയും സംശയത്തിന് പിന്നിൽ സംഘടനയെ കണ്ടെത്തി, അതുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ ചോദ്യം ചെയ്തുവരുന്നതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട് പക്ഷേ അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്നും പ്രതി കർണാടകയിൽ നിന്നുള്ള ആളാണെന്ന അഭ്യൂഹത്തോട് പ്രതികരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര പറഞ്ഞു.

അറസ്റ്റ് ചെയ്താലേ അത് തെളിയൂവെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ എന്നും മന്ത്രി പറഞ്ഞു.

രാമേശ്വരം കഫേ സ്‌ഫോടനസ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനയിൽ അറിയപ്പെടുന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ദക്ഷിണേന്ത്യയിലെ ഐസിസ് പ്രവർത്തകരെ 2020 മുതൽ ശിവമോഗയിൽ എൻഐഎ നിരീക്ഷിച്ചുവരികയാണ്. മംഗളൂരു കുക്കർ സ്ഫോടനക്കേസിൽ ഉൾപ്പെട്ട മുഹമ്മദ് ഷാരിഖിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.

അന്വേഷണ ഏജൻസികളും എൻഐഎയും സെൻട്രൽ ക്രൈംബ്രാഞ്ചും (സിസിബി) ‘പ്രതിയെ തിരിച്ചറിയുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പറഞ്ഞു.

ബല്ലാരി, കലബുറഗി, ബിദർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ എൻഐഎ കഴിഞ്ഞയാഴ്ച പ്രതിക്കായി പരിശോധന നടത്തിയിരുന്നു.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) അടങ്ങിയ ബാഗ് കഫേയിൽ വച്ച ശേഷം മാർച്ച് ഒന്നിന് തുംകുരുവിലേക്ക് പുറപ്പെട്ട പ്രതി ബല്ലാരിയിൽ എത്തിയതായി പറയപ്പെടുന്നു.

ബല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവി ക്യാമറയിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തുടർന്ന് പ്രതി ഓട്ടോയിൽ ബല്ലാരി സിറ്റിയിലെത്തി. പിന്നീട് ബല്ലാരിയിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ബസിൽ കയറിയതായി പറയപ്പെടുന്നു.

ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us