രാമേശ്വരം കഫേ സ്‌ഫോടനം; ആസൂത്രകരിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍.

സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്.

രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി.

സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു.

അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ.

ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന മറ്റു ചില കേസുകളിലെ പ്രതിയാണ്.

ഒളിവില്‍ കഴിയുന്ന മുസ്സവിറും താഹയും ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

ഇരുവരെയും ഉടൻ പിടികൂടുമെന്നും എൻഐഎ അറിയിച്ചു.

മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts