ബെംഗളൂരു: ഇലക്‌ട്രിക് എയർ ബ്ലോവർ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം.
വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ തമാശയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തു.
സാംബികഹള്ളിയിലെ ബൈക്ക് സർവീസ് സെന്ററില്‍ വെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയർബ്ലോവർവെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്.
ഇതിനുപിന്നാലെ യോഗിഷ് കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്.
തിങ്കളാഴ്ച രാവിലെ തന്റെ ബൈക്ക് കഴുകാനായാണ് യോഗിഷ് സുഹൃത്തിന്റെ സർവീസ് സെന്ററിലെത്തിയത്.
വാഹനം കഴുകിയശേഷം യോഗിഷും മുരളിയും വാഹനത്തിലെ ജലാംശം നീക്കാൻ ഉപയോഗിക്കുന്ന എയർ ബ്ലോവർ ഉപയോഗിച്ച് കളിക്കാൻ തുടങ്ങി.
ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയർ ബ്ലോവർ പ്രയോഗിച്ചത്.
പിന്നാലെ പിൻഭാഗത്തും ബ്ലോവർവെച്ച് അതിക്രമം കാട്ടുകയായിരുന്നു.
മലദ്വാരത്തില്‍ ബ്ലോവർവെച്ചതോടെ അതിശക്തിയില്‍ ചൂടുള്ള കാറ്റ് ശരീരത്തിനുള്ളിലേക്കെത്തി.
ഇതിനുപിന്നാലെ വയറുവീർക്കുകയും യോഗിഷ് കുഴഞ്ഞുവീഴുകയുമായിരുന്നു.
തളർന്നുവീണ യുവാവിനെ സുഹൃത്ത് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍, അതിശക്തിയില്‍ കാറ്റ് കയറിയതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചതായി ഡോക്ടർ പറഞ്ഞു.
യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.