ചെന്നൈ: അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങി നടൻ രജനികാന്ത് . ഓഗസ്റ്റിൽ പ്രദർശനത്തിനെത്തുന്ന ‘ജയിലർ’ കൂടാതെ രണ്ടുചിത്രങ്ങളിൽകൂടി അഭിനയിച്ചശേഷം നടൻ സിനിമയോട് വിടപറയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിൻ പറഞ്ഞു.
2017-ൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാർട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’(1975) ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ഇറങ്ങാനിരിക്കുന്ന ജയിലർ 169-ാം ചിത്രമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.