സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇന്ന് നിർണ്ണായക ചർച്ചകൾ

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് തലസ്ഥാനം ഇന്ന് വീണ്ടും വേദിയാകും.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സമവായമായതോടെ മന്ത്രിസഭാ രൂപീകരണമാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത വെല്ലുവിളി. നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലാവും അന്തിമ തീരുമാനം.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

മന്ത്രിസഭയില്‍ പരമാവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കില്‍ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച്‌ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

അതേസമയം പരിഗണിക്കേണ്ടവരുടെ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിയിലെത്തും. നാളെ ഉച്ചയ്ക്ക് 12.30-നാണ് സത്യപ്രതിജ്ഞ. അതുകൊണ്ട് തന്നെ ഇന്ന് വൈകുന്നേരത്തിന് മുമ്പ് തന്നെ മന്ത്രിമാരുടെ പട്ടികയും വകുപ്പ് വിഭജനവും അന്തിമമാക്കേണ്ടതുണ്ട്.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

സമ്പൂര്‍ണ്ണ മന്ത്രിസഭയാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചത്. മന്ത്രിസഭയില്‍ 25നും 30നും ഇടയില്‍ അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts