ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയത് 20000 രൂപ 

ബെംഗളൂരു:യുവതിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻസി എന്ന വ്യാജേന നടന്ന തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 20000 രൂപ.

ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്.

ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തു.

ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ കാൻസൽ ചെയ്തിരുന്നു.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു.

ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം ശിൽപ്പയ്ക്ക് ഒരു കോൾ വന്നു.

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരിയാണെന്ന് പറഞ്ഞിരുന്നു.

ഓർഡർ ചെയ്ത് ക്യാൻസൽ ചെയ്ത ഭക്ഷണത്തിന്റെ ക്യാൻസലേഷൻ ഫീസ് ഈടാക്കിയത് തിരികെ നൽകാമെന്ന് അയാൾ ശിൽപ്പയെ ധരിപ്പിച്ചു.

ഇതിനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും നിർദ്ദേശാനുസരണം വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

 ഇതിൽ ഇവരുടെ ബാങ്ക് വിവരങ്ങളും ഉൾപ്പെട്ടിരുന്നു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ഫോൺ സംഭാഷണം അവസാനിച്ച് കുറച്ചു സമയത്തിനുള്ളിൽ ഇവരുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്ടപ്പെടുകയായിരുന്നു.

ഉടൻ തന്നെ കോൾ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും എടുത്തില്ല.

തുടർന്ന് ലോക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
[masterslider id="10"]

Related posts