പുതിയ ഫീച്ചറുമായി വാട്സ്ആപ്; ഒറ്റ വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് അറിയാം വിശദാംശങ്ങൾ 

വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് അടുത്തിടെയായി എത്തിച്ചിരിക്കുന്നത്.

വീണ്ടും  പുതിയ oru  കുടുക്കാൻ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്.

വളരെ എളുപ്പത്തില്‍ തന്നെ രണ്ടാമത്തെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. വാട്‌സ്ആപ്പിലെ ക്യൂആര്‍ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണില്‍ ടാപ്പു ചെയ്താല്‍ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കുന്നതാണ്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

ഓരോ ചാറ്റുകള്‍ക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകള്‍ക്കൊപ്പം പ്രത്യേകമായി തുടരാനും പുതിയ ഫീച്ചറിന് കഴിയും.  പുതിയ ഫീച്ചര്‍ വരുകയാണെങ്കിൽ ഒരു ഉപഭോക്താവിന് ഒരു ഫോണില്‍ നിന്ന് കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

ഇത് കൂടാതെ അടുത്തിടെഅവതരിപ്പിച്ച നിരവധി ഫീച്ചറുകളിൽ ഒന്നായ വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍ ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ക്ക് ഭീഷണിയാണ്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ താഴെ കാണിച്ചിരിക്കുന്ന മെനുവില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഇങ്ങനെ അനവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെ ഉപയോക്താക്കളിലേക്ക് എത്തിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts