ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാർത്താ അവതാരകർ ഇന്ത്യൻ ടിവി വാർത്താ വ്യവസായത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ, കന്നഡ ചാനലായ പവർ ടിവി ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബോട്ടിക് AI വാർത്താ അവതാരകയെ അവതരിപ്പിച്ചു. AI വാർത്താ അവതാരകയ്ക്ക് സൗന്ദര്യ എന്ന പേരും മാനേജ്‌മെന്റ് നൽകി. ചൊവ്വാഴ്ചയാണ് കന്നഡ ചാനൽ സൗന്ദര്യയെ അവതരിപ്പിച്ചുള്ള ആദ്യ വാർത്താ ഷോ പുറത്തിറക്കിയത്. Meet Miss 'Soundarya' South India's first #AI generated news anchor who will be bringing news for you in Power TV…
Read MoreDay: 13 July 2023
വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ;സുഹൃത്തിനെതിരെ പരാതി
ബെംഗളൂരു: സിദ്ധാപുര ശിരാൽഗിയിൽ കോളജ് വിദ്യാർഥിനിയെ വിഷം കുടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സാഗർ സിറ്റിയിൽ ഗവ.വനിത കോളേജിലെ ബി.എസ്.സി വിദ്യാർഥിനി കെ.എം. ഭവ്യയാണ്(19) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം സുഹൃത്ത് ശിവമൊഗ്ഗയിലെ പി. പ്രദീപിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമ സൗഹൃദം ഉപയോഗിച്ച് പ്രദീപ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുന്നതായി ഭവ്യ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഫോൺ വിളിച്ചും ശല്യം ചെയ്തതായി പറയുന്നു. പ്രദീപ് സൃഷ്ടിച്ച മാനസിക പ്രശ്നം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സഹോദരൻ കൃഷ്ണമൂർത്തി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read More“ഹൃദയം”ടീമിൻ്റെ ഏറ്റവും പുതിയ സിനിമയുടെ പേര് പുറത്ത്; മെഗാ ഹിറ്റ് ഗാരണ്ടി!
സൂപ്പർ ഹിറ്റായ ഹൃദയം സിനിമയുടെ ടീം പുതിയ സിനിമ പ്രഖ്യാപിച്ചു, മെരിലാൻ്റ് സിനിമയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, അർജുൻ ലാൽ എന്നിവരോടൊപ്പം നിവിൻ പോളിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ” വർഷങ്ങൾക്ക് ശേഷം” എന്നാണ് സിനിമയുടെ പേര്. View this post on Instagram A post shared by Mohanlal (@mohanlal)
Read Moreസംസ്കരിക്കുന്നതിനിടെ പാതിവെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപാനികൾ ;2 പേർ അറസ്റ്റിൽ
ഒഡീഷ: ശവ സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹം പാതി വെന്ത നിലയിൽ ഭക്ഷിച്ച് മദ്യപാനികൾ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത സിങ്ങിന്റെ മൃതദേഹമാണ് മദ്യലഹരിയിൽ ഇരുവരും ഭക്ഷിച്ചത്. മധുസ്മിതയുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയും ശവസംസ്കാര സമയത്ത് അവിടെയുണ്ടായിരുന്ന ഇരുവരും വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കുകയും തുടർന്ന് ഒരു…
Read Moreപണം തട്ടിയെടുക്കാനായി തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി
ആന്ധ്രപ്രദേശ് : തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സിഐ സത്യനാരായണ പറഞ്ഞു. തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണു കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച വൈകിട്ടു പാല്‍ വില്‍ക്കുന്നതിനായാണു നരെം പോയത്. കാണാതായതോടെ തിരച്ചിലിനൊടുവില്‍ പാടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മരത്തിൽ കയ്യും കാലും കെട്ടി വായില്‍ തുണി തിരികി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്നു കരുതിയാണ്…
Read Moreപീഡനത്തിന് 10 സെക്കന്‍റ് ദൈര്‍ഘ്യം ഇല്ല; പ്രതിയെ കോടതി വിട്ടയച്ചു
മിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റാരോപിതനെ വിട്ടയച്ചത്. ഇറ്റലിയിലെ കോടതി 66കാരനായ ആന്‍റോണിയോ അവോള എന്നയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. റോമിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ 2022 ഏപ്രിലിലാണ് സ്കൂള്‍ ജീവനക്കാരന്‍ കയറിപ്പിടിച്ചത്. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കയറി പിടിച്ച…
Read Moreനടൻ പൃഥ്വിരാജിന്‍റെ വീട് ആക്രമിച്ച കേസിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: നടൻ പൃഥ്വിരാജിൻറെ പനങ്ങാടുള്ള ആളൊഴിഞ്ഞ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പൃഥ്വിരാജിൻറെ ഉടമസ്ഥതയിൽ പനങ്ങാട് 40 സെന്റ് ഭൂമിയിലുള്ള ആൾ താമസമില്ലാത്ത വീടാണ് ഇവർ അടിച്ചു തകർത്തത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും ഇവർ തകർത്തു.
Read Moreഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കണം അപേക്ഷ നൽകി യുവതി
പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി യുവതി. സംഭവം ഉദ്യോഗസ്ഥരെയാണ് കുരുക്കിലാക്കിയത്. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫീസുകളിൽ പത്തനാപുരം സ്വദേശിയായ യുവതി അപേക്ഷ നൽകി. സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ,…
Read Moreചാന്ദ്രയാൻ മൂന്ന്; 26 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ തുടങ്ങി
ബെംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണത്തിനായി 26 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ തുടങ്ങി. ഇന്ന് ഉച്ചക്ക് 1.05 ആണ് കൗണ്ട്ഡൗൺ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം ലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം-3 എം 4 കുതിക്കും. ജൂലൈ 13ന് വിക്ഷേപിക്കാനായിരിക്കുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിൻ അനുയോജ്യ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെ അതിനനുസരിച് വിക്ഷേപണ തീയ്യതിയിലും മാത്രം വരുത്തുകയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാല്പത് ദിവസത്തിന്…
Read Moreമലയാളി വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹത ആരോപിച്ച് കുടുംബം
ചെന്നൈ : നീണ്ടകര സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ ഔസേപ്പിന്റെയും വിമലറാണിയുടെയും മകൾ ആൻഫി(19)യാണ് മരിച്ചത്. ഒന്നാംവർഷ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടത്. എന്നാൽ ആൻഫി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ആൻഫിയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കോയമ്പത്തൂർ പോലീസിൽ പരാതി നൽകി. അബിനാണ് ആൻഫിയുടെ സഹോദരൻ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Read More