ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കണം അപേക്ഷ നൽകി യുവതി

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി യുവതി. സംഭവം ഉദ്യോഗസ്ഥരെയാണ് കുരുക്കിലാക്കിയത്.

പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫീസുകളിൽ പത്തനാപുരം സ്വദേശിയായ യുവതി അപേക്ഷ നൽകി.

സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകി.  

ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ, യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts