ബെംഗളൂരു: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജിയണൽ കൺവെൻഷൻ ‘പനാഷ് 2023’ ജൂൺ 17 ന് നടക്കും. മത്തിക്കരെ ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ചെയർമാനായി മുൻ റീജണൽ ഡയറക്ടർ ജോസ് മാണി, വൈസ് ചെയർമാനായി മുൻ റീജണൽ ഡയറക്ടർ കെ വി ജോസ്, കൺവീനറായി മുൻ റീജണൽ ഡയറക്ടർ ജേക്കബ് വർഗീസ്, ജോയിൻ കൺവീനറായി ശ്രീ എബ്രഹാം ചാക്കോ, കൺവെൻഷൻ സെക്രട്ടറിയായി ശ്രീ എബി ജോൺ, ജോയിൻ സെക്രട്ടറിയായി ശ്രീ സുമോജ് മാത്യു, ശ്രീ ശക്തിവേൽ, ട്രഷററായി…
Read MoreDay: 10 June 2023
വായോധികയെ കൊലപ്പെടുത്തി മുറിച്ച് കഷ്ണങ്ങളാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
ബെംഗളൂരു: വയോധികയെ കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ വേർപെടുത്തി മൃതദേഹം വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ ഇന്ദൽ കുമാറിനെയാണ് ബന്നാർഘട്ട പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഔറംഗബാദിൽ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഏഴിന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആനേക്കൽ താലൂക്കിലെ ബന്നാർഘട്ട ജനതാ കോളനിയിലെ ഗീതമ്മയാണ് (53) ക്രൂരമായി കൊല്ലപ്പെട്ടത്. മേയ് 27നായിരുന്നു സംഭവം. ഗീതമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ ഏഴ്…
Read Moreയുവാവിനെ അജ്ഞാതർ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: കഞ്ചാവ് വിൽപനക്കാരനും മയക്കുമരുന്നിന് അടിമയുമായ യുവാവിനെ ചിക്കമംഗലൂരിലെ മുടിഗെരെയിൽ അജ്ഞാതർ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതായി പോലീസ്. ബണ്ട് വാൾ ഇറയിലെ അബ്ബാസിന്റെ മകൻ ഫവാസ് ആണ് മരിച്ചത്. വിവാഹിതനാണെങ്കിലും ഫവാസ് ഭാര്യയെ ഉപേക്ഷിച്ച് പോയിരുന്നു. ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും ബന്ധുക്കൾക്ക് അറിയാമായിരുന്നു. വഴിവിട്ട പെരുമാറ്റത്തെ തുടർന്ന് ബന്ധുക്കൾ യുവാവിനെ വീട്ടിൽ കയറ്റിയിരുന്നില്ല. അനധികൃത കഞ്ചാവ് വിൽപനയിൽ ഏർപ്പെട്ടിരുന്ന ഫവാസ് മറ്റ് കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഏകദേശം പത്ത് ദിവസം മുമ്പ് വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് ഇയാളെ ഒരു…
Read Moreവൈകാതെ സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം, ബിജെപിയ്ക്ക് നോക്കി നിൽക്കാൻ കഴിയില്ല; ബസവരാജ് ബൊമ്മെ
ബംഗളൂരു: അധികം വൈകാതെ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറിൻെറ ഭരണത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമുണ്ടാകുമെന്ന് മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമ സഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ദയനീയ പരാജയ സാഹ ച ര്യത്തിൽ നടന്ന നേതാക്കളുടെയും എം.എൽ.എമാരുടേയും ജില്ലതല യോഗ തിനുശേഷവും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ഏതാവും ദിവസങ്ങൾക്കുശേഷവും കോൺഗ്രസ് സർക്കാർ ഗോവധ നിരോധനനിയമം എടുത്ത് കളയാനുളള നീക്കം നടത്തുകയാണ്. ഹിന്ദു പൊതുപ്രവർത്തകരെ ജയിലിടക്കുന്നു. സ്വതന്തമായി അഭിപ്രായപ്രകടനം നടനുള്ള അവകാശം നിഷേധിക്കുന്നു. പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് പറഞ്ഞു. അടുത്ത് തന്നെ അടിയന്തരാവസ്ഥക്ക് സമാനസാഹചര്യമാണ് കർണാടക…
Read Moreഭർത്താവിനെതിരെ യുവതി നൽകിയ പരാതി കോടതി സ്റ്റേ ചെയ്തു
ബെംഗളൂരു: ബലത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭർത്താവിന് എതിരെയായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തി. നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനു തെളിവാണ് ഈ പരാതി എന്നും കോടതി നിരീക്ഷിച്ചു. അതേസമയം തനിക്കും കുടുംബത്തിനും എതിരെ യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് യുവാവും കോടതിയെ സമീച്ചു. ബെംഗളൂരുവിലെ മോട്ടോർബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും.…
Read Moreകണ്ണൂർ മെഡിക്കൽ കോളേജിൽ ഇനി പോലീസ് ലോക്കപ്പും
കണ്ണൂര്‍:ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനി പോലീസ് ലോക്കപ്പും. ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട് പോസ്റ്റാണിത്. ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ പോലീസ സ്റ്റേഷനില്‍ നിന്നും പോലീസുകാരെത്തി കൊണ്ടുപോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്. ഔട്ട്പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും.നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന്…
Read Moreഭർത്താവിനെ അമ്മിക്കല്ലുകൊണ്ട് അടിച്ചു കൊന്നു ശേഷം ഗർഭിണി ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി സന്താനത്തെ കൊന്നാണ് ഭാര്യ ചന്ദന ആത്മഹത്യ ചെയ്തത്. രണ്ടുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഏഴുമാസം ഗർഭിണിയാണ് ചന്ദന. കഴിഞ്ഞ ദിവസം രാവിലെ മദ്യപിച്ചെത്തിയ സന്താനം വഴക്കിട്ടപ്പോൾ ചന്ദന അമ്മിക്കല്ലെടുത്ത് സന്താനത്തിന്റെ തലയിലിടുകയായിരുന്നു. തുടർന്ന് കത്തിയെടുത്ത് വെട്ടി. സന്താനം സംഭവസ്ഥലത്തു തന്നെ മരിച്ചു. സന്താനത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷം ചന്ദന…
Read Moreപിന്തുടർന്ന് ശല്യം ചെയ്തു;ചെരുപ്പൂരി അടിച്ച് പെൺകുട്ടി
ബെംഗളൂരു : പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ വേണ്ടവിധം കൈകാര്യം ചെയ്ത് പെൺകുട്ടി. ഉഡിപ്പി ജില്ലയിൽ ആണ് സംഭവം. പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ കോളേജ് വിദ്യാർത്ഥിനി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ പിന്തുടർന്ന് യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ശല്യം സഹിക്കാനാവാതെ പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമീണർ യുവാവിനെ പിടികൂടി പെൺകുട്ടിയോട് ചെരിപ്പുകണ്ട് അടിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ ഇയാളുടെ മുഖത്ത് പെൺകുട്ടി ചെരിപ്പു…
Read Moreനടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്
കോഴിക്കോട്: നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി ഭീമൻ രഘു മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും അടുത്തിടെ ഭീമൻ രഘു പറഞ്ഞിരുന്നു. ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രാഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നേരിട്ടതായി നടൻ പറഞ്ഞു.
Read Moreആധാർ സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി.നേരത്തെ ഈ മാസം 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കാനാവുക. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷന് വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.
Read More