രാഹുലുമായി കൂടികാഴ്ച്ച നടത്തി ജഗദീഷ് ഷെട്ടാർ 

ബെംഗളൂരു: ബി.ജെ.പിയുടെ മോശം സമീപനം കാരണമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബി.ജെ.പി മുന്‍ നേതാവ് ജഗദീഷ് ഷെട്ടര്‍.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെട്ടറുടെ പ്രതികരണം.

പാര്‍ട്ടി നേതാവായ രാഹുലുമായി ഒരുപാട് പ്രശ്നങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെട്ടര്‍ പറഞ്ഞു. കര്‍ണാടകയില്‍ അഞ്ചു വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മോശം സമീപനമാണ് അവരില്‍ നിന്ന് ലഭിക്കുന്നത്. നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ കര്‍ണാടകയിലെ ബി.ജെ.പിയെയും സര്‍ക്കാറിനെയും നിയന്ത്രിക്കുകയാണെന്നും ഷെട്ടര്‍ ആരോപിച്ചു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹുബ്ലി-ധാര്‍വാഡ്-സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നതിന് ഷെട്ടര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. കര്‍ണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പി വിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കോണ്‍ഗ്രസില്‍ ചേരുന്ന ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ജഗദീഷ് ഷെട്ടര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts