കന്നഡ താരം സമ്പത്ത് ജെ റാം മരിച്ച നിലയിൽ 

ബെംഗളൂരു:കന്നഡ ടെലിവിഷൻ നടൻ സമ്പത്ത് ജെ റാം ആത്മഹത്യ ചെയ്ത നിലയിൽ.നെലമംഗലയ്ക്കടുത്തുള്ള വീട്ടിൽ ആണ് താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഗ്നിസാക്ഷി, ശ്രീ ബാലാജി, ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. വേണ്ടത്ര അവസരങ്ങൾ ഇല്ലാതിരുന്നതിനാൽ നടൻ ആശങ്കയിൽ ആയിരുന്നില്ലെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

Read More

രാഹുലുമായി കൂടികാഴ്ച്ച നടത്തി ജഗദീഷ് ഷെട്ടാർ 

ബെംഗളൂരു: ബി.ജെ.പിയുടെ മോശം സമീപനം കാരണമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബി.ജെ.പി മുന്‍ നേതാവ് ജഗദീഷ് ഷെട്ടര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെട്ടറുടെ പ്രതികരണം. പാര്‍ട്ടി നേതാവായ രാഹുലുമായി ഒരുപാട് പ്രശ്നങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെട്ടര്‍ പറഞ്ഞു. കര്‍ണാടകയില്‍ അഞ്ചു വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മോശം സമീപനമാണ് അവരില്‍ നിന്ന് ലഭിക്കുന്നത്. നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ കര്‍ണാടകയിലെ ബി.ജെ.പിയെയും സര്‍ക്കാറിനെയും നിയന്ത്രിക്കുകയാണെന്നും ഷെട്ടര്‍ ആരോപിച്ചു. നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ…

Read More

385 ക്രിമിനൽ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും സർക്കാർ റദ്ദാക്കി

ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍…

Read More

നടൻ ശരത് ബാബു അതീവ ഗുരുതരാവസ്ഥയിൽ

മുതിർന്ന നടൻ ശരത് ബാബു അതീവ ഗുരുതരാവസ്ഥയിൽ. ഏപ്രിൽ 20ന് ഗുരുതരമായ അണുബാധയെ തുടർന്ന് ശരത് ബാബുവിനെ ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നിലധികം അവയവങ്ങളെ ബാധിച്ചതായി പറയപ്പെടുന്ന സെപ്സിസ് രോഗമാണ് ശരത് ബാബുവിന്. സെപ്‌സിസ് ബാധിച്ച്‌ ശരത്തിന്റെ കിഡ്‌നി, ശ്വാസകോശം, കരൾ എന്നിവയെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം ശരത് ബാബുവിനെ ചികിത്സിക്കുകയും സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്യുന്നു. ശരത് ബാബുവിന്റെ ആരോഗ്യനില മോശമായതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രക്തം വിഷലിപ്തമാകുകയും ശരീരത്തിലെ വിവിധ അവയവങ്ങളെ…

Read More

വിരാടും അനുഷ്കയും ബെംഗളൂരുവിലെ റസ്റ്റോറന്റ് ജീവനക്കാർക്കൊപ്പം

ബെംഗളൂരു: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും അവരുടെ ഭർത്താവും മുൻ ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയും നഗരത്തിലെ പ്രശസ്ത റെസ്റ്റോറന്റ് സെൻട്രൽ ടിഫിൻ റൂം സന്ദർശിച്ചു. ഈദ് ദിനത്തിൽ ആണ് ഇരുവരും റെസ്റ്റോറന്റിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം റെസ്റ്റോറന്റിലെ ജീവനക്കാരുടെ കൂടെ ഫോട്ടോയും എടുത്തു. ഈ ഫോട്ടോ റെസ്റ്റോറന്റ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു. നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ആരാധകർ ഇത് ഏറ്റെടുത്തത്.

Read More

10 രൂപ നോട്ടിലെ കാമുകിയുടെ കുറിപ്പ് വൈറൽ, ഒടുവിൽ വിശാലിന്റെ മറുപടിയും എത്തി 

ഒരു പത്ത് രൂപാ നോട്ടിൽ എഴുതിയ കുറിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ നോട്ടിൽ ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരുന്നത്. കാമുകി വിവാഹത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനെഴുതിയ അപേക്ഷയാണ് ഇതിലുളളത്. വൈറലായ 10 രൂപ നോട്ടിൽ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെ, ‘വിശാലേ, എന്റെ വിവാഹം ഏപ്രിൽ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,” വിപുൽ277 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ നോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ട്വിറ്റർ നിങ്ങളുടെ ശക്തി കാണിക്കൂ……

Read More

രാജസ്ഥാൻ റോയൽസിന് വിജയ ലക്ഷ്യം 190 റൺസ്

ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. 77 റൺസ് എടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും 62 റൺസ് എടുത്ത ഫാഫ് ഡുപ്ലസിയുമാണ് റൺ വേട്ടക്കാർ. റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ റോയൽസ് നായകൻ ബെഗളൂരുവിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിരാട് കോഹ്‌ലിയെ പുറത്താക്കി ട്രെൻഡ് ബോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ഷഹബാസ് അഹമ്മദിനെ കൂടെ കൂടാരം കയറ്റി ബോൾട്ട് ആർസിബിയെ…

Read More

പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് കത്ത് സേവ്യർ അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ബി ജെ പി ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിയത് എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ തന്നെയെന്ന് വ്യക്തമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കഥ എഴുതുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ആരോപിച്ചിരുന്നു. സേവ്യർ ആരോപണം നിഷേധിക്കുകയും ചെയ്തു. തന്നോടുള്ള വിരോധം തീർക്കാൻ സേവ്യർ ചെയ്തതാകാം എന്നാണ് ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തി. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി…

Read More

ചിന്നസ്വാമിയിൽ ഇന്ന് റോയൽസ് പോരാട്ടം 

ബെംഗളൂരു : ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച്‌ എട്ട് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് സഞ്‌ജുവും സംഘവും. മൂന്ന് ജയമുള്ള ബെംഗളൂരു ആറാമതുമാണ് പോയിന്‍റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ ഇന്ന്…

Read More

2 ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും 

ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.  കടുത്ത പനിയെ തുടര്‍ന്ന് ജെ.ഡി.എസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

Read More
Click Here to Follow Us