വിരാട് കോലിക്കൊപ്പം ഫോട്ടോ എടുത്ത് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസുകാരും

ബെംഗളൂരു: ക്രിക്കറ്റിനോട് താല്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. അപ്പോള്‍ പിന്നെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് റോള്‍ മോഡല്‍ കൂടിയായ വിരാട് കോലിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. പുറമെ ഗാംഭീര്യം കാണിക്കുന്ന പോലീസുകാരുടെ കോലിയോടുള്ള ആരാധന കാണിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതാണ് കോലി. വെറും ആരാധകര്‍ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി…

Read More

വിരാടും അനുഷ്കയും ബെംഗളൂരുവിലെ റസ്റ്റോറന്റ് ജീവനക്കാർക്കൊപ്പം

ബെംഗളൂരു: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും അവരുടെ ഭർത്താവും മുൻ ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയും നഗരത്തിലെ പ്രശസ്ത റെസ്റ്റോറന്റ് സെൻട്രൽ ടിഫിൻ റൂം സന്ദർശിച്ചു. ഈദ് ദിനത്തിൽ ആണ് ഇരുവരും റെസ്റ്റോറന്റിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം റെസ്റ്റോറന്റിലെ ജീവനക്കാരുടെ കൂടെ ഫോട്ടോയും എടുത്തു. ഈ ഫോട്ടോ റെസ്റ്റോറന്റ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു. നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ആരാധകർ ഇത് ഏറ്റെടുത്തത്.

Read More

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്…! ധോണിക്ക് തിരിച്ചടി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐയുടെ പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ സംവിധാനത്തില്‍ ബിസിസിഐ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്. നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങളെ വ്യത്യസ്്ത കാറ്റഗറികളിലായി കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തുടര്‍ച്ചായി…

Read More
Click Here to Follow Us