ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. 77 റൺസ് എടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും 62 റൺസ് എടുത്ത ഫാഫ് ഡുപ്ലസിയുമാണ് റൺ വേട്ടക്കാർ.
റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ റോയൽസ് നായകൻ ബെഗളൂരുവിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിരാട് കോഹ്‌ലിയെ പുറത്താക്കി ട്രെൻഡ് ബോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ഷഹബാസ് അഹമ്മദിനെ കൂടെ കൂടാരം കയറ്റി ബോൾട്ട് ആർസിബിയെ ഞെട്ടിച്ചു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ് വെല്ലുമായി ചേർന്ന് ഫാഫ് ഡുപ്ലസി കളിയുടെ ഗതിമാറ്റി.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 127 റൺസിന്റെ കൂട്ടുകെട്ടുയർത്തി. സ്പിന്നർമാരും പേസ് ബൗളർമാരും ഒരുപോലെ തല്ലുവാങ്ങി. 14-ാം ഓവറിൽ ഡുപ്ലസിയെ റണ്ണൗട്ടാക്കി യെശ്വസി ജയ്‌സ്വാളാണ് നിർണ്ണായക കൂട്ടുകെട്ട് വേർപിരിഞ്ഞത്. എട്ട് ഫോറുകളും രണ്ട് സിക്സും ഉൾപ്പെടുന്നതാണ് ഡുപ്ലസിയുടെ ഇന്നിംഗ്സ്. കൂട്ടുക്കെട്ട് പിരിഞ്ഞതോടെ മാക്‌സ്‌വെൽ ആക്രമണത്തിന് മൂർച്ഛ കൂട്ടി. എന്നാൽ പോരാട്ടം അധികനേരം നീണ്ടുനിന്നില്ല. 16-ാം ഓവറിൽ ആർ അശ്വിൻ മാക്‌സ്‌വെല്ലിനെയും മടക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.