മഅദ്നി ആശുപത്രി വിട്ടു, സന്ദർശകരെ അനുവദിക്കില്ല 

ബെംഗളൂരു: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി അബ്‌ദുൽ നാസർ മഅ്‌ദനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഠിനമായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅദ്‌നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഒമ്പത് മാസം മുൻപുണ്ടായ പക്ഷാഘാതത്തിന് തുടർച്ചയായുള്ള ആരോഗ്യപ്രശ്നങ്ങളാണ് മഅദ്നിക്കുണ്ടായതെന്ന് വിശദമായി കണ്ടെത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറാപ്പി ചികിത്സ തുടരാൻ മഅദ്‌നിയോട്  നിർദ്ദേശിച്ചിട്ടുണ്ട്. സന്ദർശകരെ പൂർണമായി വിലക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More

അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസിൽ 6 വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളുരു: സ്‌കിറ്റിലൂടെ അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കോളജ് പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റില്‍ പരിപാടി അവതരിപ്പിച്ചയാള്‍ അടക്കം അറസ്റ്റിലായവരുടെ എണ്ണം ഒന്‍പത് ആയി. കോളേജ് ഡേയ്ക്ക് ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് അംബേദ്കറെയും ദളിതരെയും അപമാനിക്കുന്നത്. ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കറെ ബിയര്‍ അംബേദ്കറെന്നു വിളിച്ചധിക്ഷേപിച്ചാണു വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ്…

Read More

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി റിപ്പോർട്ട്‌

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ബെംഗളൂരു എച്ച്‌സിജി ആശുപത്രി അറിയിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ചികിത്സയുടെ തുടക്കത്തില്‍ ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചികിത്സയിലെ മറ്റ് മാറ്റങ്ങള്‍ ഇതിന്റെ ഫലം പ്രകാരമായിരിക്കും നടത്തുന്നത്. വിദഗ്ധരായ ഓങ്കോളജിസ്റ്റ് സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന് മികച്ച ചികിത്സ, ന്യൂട്രീഷ്യന്‍ എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഓങ്കോളജിസ്റ്റുകള്‍, ശസ്ത്രക്രിയ വിദഗ്ധര്‍, പാത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ടീം മെച്ചപ്പെട്ട…

Read More

പ്രവീൺ നെട്ടാരു വധക്കേസ് പ്രതി തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു 

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിക്കാനാണ് നീക്കം. കേരള അതിർത്തിയ്ക്ക് അടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെ മത്സരിപ്പിക്കുക എന്നാണ് റിപ്പോർട്ട്‌ . സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രവീൺ നെട്ടാരുവിന്റെ വീട് കൊലയാളി…

Read More

ചുണ്ണാമ്പിനു പകരം എലിവിഷം തേച്ചു മുറുക്കി, വായോധിക മരിച്ചു

suicide

ബെംഗളൂരു: ചുണ്ണാമ്പിന് പകരം അബദ്ധത്തില്‍ എലിവിഷം പുരട്ടി വെറ്റില മുറുക്കിയ വയോധിക മരിച്ചു. ഗംഗോളിയിലെ സധു പൂജാരിയാണ്(71) മരിച്ചത്. ഈ മാസം ആറിനാണ് വൃദ്ധക്ക് കൈയബദ്ധം സംഭവിച്ചത്. ഗുരുതര നിലയില്‍ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ഗംഗോളി പോലീസ് കേസെടുത്തു.

Read More

അധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊന്നു

ബെംഗളൂരു: ശാന്തിനഗറില്‍ സ്കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍ക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവ ദിവസം മകള്‍ സ്കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വാതില്‍ക്കലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസിന്…

Read More

കാറും ബസും കൂട്ടിയിടിച്ച് 12 വയസുകാരൻ മരിച്ചു

ബെംഗളൂരു: കഡബ-സുബ്രഹമണ്യ ഹൈവേയിലെ മര്‍ഡാലയില്‍ ഐതൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കര്‍ണാടക ആര്‍ടിസി ബസും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച്‌ 12 കാരന്‍ മരിച്ചു. കെആര്‍ പേട്ടയിലെ നടേശിന്റെ മകന്‍ പ്രിത്വിയാണ് മരിച്ചത്. പിതാവ് നടേശ് (45), മാതാവ് രൂപ (30), ബന്ധുക്കളായ രോഹിണി (20), കൃഷ്ണ ഗൗഡ (45), രവി (38), പാര്‍വതി (38) എന്നിവരെ പരിക്കുകളോടെ ആദ്യം പുത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. കഡബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം…

Read More

ബിജെപി എംഎൽഎ കുമാര സ്വാമിയ്ക്ക് 4 വർഷം തടവ് 

ബെംഗളൂരു: ബിജെപി എംഎല്‍എക്ക് ചെക്ക് കേസില്‍ തടവുശിക്ഷ. മുഡിഗരെ മണ്ഡലം പ്രതിനിധീകരിക്കുന്ന എംപി കുമാരസ്വാമിക്കാണ് മുഡിഗരെ പ്രത്യേക കോടതി തിങ്കളാഴ്ച നാലു വര്‍ഷം തടവ് വിധിച്ചത്. ഹൂവപ്പ ഗൗഡ എന്നയാളില്‍ നിന്ന് എംഎല്‍എ 1.35 കോടി രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത്രയും തുകക്കുള്ള എട്ട് ചെക്കുകള്‍ ഗൗഡക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചെക്കുകള്‍ എല്ലാം അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഗൗഡ എട്ട് കേസുകള്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഓരോ കേസിന് ആറു മാസം എന്ന നിലയിലാണ് നാലു വര്‍ഷം ശിക്ഷ…

Read More

ആദ്യ വനിതാ യാത്രികയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങി സൗദി അറേബ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ സൗദി അയക്കും. അമേരിക്കയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്പുറപ്പെടുന്ന എ എക്‌സ -2 സ്‌പേസ് മിഷനില്‍ റയ്യാന ബര്‍വിന, പുരുഷ ബഹിരാകാശ യാത്രികന്‍ അലി അല്‍ഖര്‍നി എന്നിവരെയാണ് സൗദ്യ ബഹിരാകാശത്തേക്ക് അയക്കുന്നത്. റയ്യാന ബര്‍നാവിയെന്ന ബഹിരാകാശ സഞ്ചാരിയുടെ പേരിലാകുമ പുതുചരിത്രം കുറിക്കപ്പെടുക.അമേരിക്കയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്ന എ എക്‌സ്- 2 സ്‌പേസ് മിഷനില്‍ പുരുഷ ബഹിരാകാശ യാത്രികന്‍ അലി അല്‍ഖര്‍നിയും…

Read More

ആമസോണില്‍ ഓർഡർ ചെയ്തത് 12000 രൂപയുടെ ഇലക്‌ട്രിക് ടൂത്ത് ബ്രഷ്; ലഭിച്ചത് ചാട്ട് മസാല പാക്കറ്റ്

ഡല്‍ഹി: ആമസോണില്‍ വിലകൂടിയ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഒടുവില്‍ ലഭ്യമായത് നാല് ചാറ്റ് മസാല പാക്കറ്റ്.ഈ കാര്യം ഉടന്‍ തന്നെ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 12,000 രൂപ വിലയുള്ള ഓറല്‍ ബി യുടെ ഇലക്‌ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്കാണ് എംഡിഎച്ച്‌ ചാറ്റ് മസാല പാക്കറ്റ് കിട്ടിയത്.ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട പോസ്റ്റില്‍ തന്റെ അമ്മയാണ് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്തതെന്നാണ് യുവതി കുറിച്ചത്. ടൂത്ത് ബ്രഷിനു പകരം ചാറ്റ് മസാലയാണ് ലഭിച്ചത്. This made it to…

Read More
Click Here to Follow Us