ഒഡിഷ ആരോഗ്യ മന്ത്രിയ്ക്ക് വെടിയേറ്റു

ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച്‌ തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി വലിയ ആശുപത്രിയിലേക്ക് വ്യോമ…

Read More

മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ചെന്നൈ: നീലഗിരിയില്‍ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റില്‍ വാച്ചര്‍ ആയി ജോലി നോക്കിയിരുന്ന നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണ് ഓവേലി. കഴിഞ്ഞയാഴ്ച ശിവനന്ദി എന്ന തൊഴിലാളി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read More

യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് കർണാടക സ്വദേശി

ബെംഗളൂരു: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കര്‍ണാടക ബെളഗാവി ഗണേഷ്‌പൂരിലെ സംഭാജി നഗര്‍ സ്വദേശി വിങ് കമാന്‍ഡര്‍ ഹനുമന്ത റാവു സാരഥി. എയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്‍റര്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് അപകടത്തെക്കുറിച്ച്‌ അറിയിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഹനുമന്ത റാവു സാരഥിയുടെ കുടുംബം. ഹനുമന്ത റാവുവിന്‍റെ പിതാവ് രേവണസിദ്ധപ്പ ഇന്ത്യന്‍ കരസേനയില്‍ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ച്‌ വിരമിച്ചയാളാണ്. ഹനുമന്ത റാവുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ഇന്ത്യന്‍ വ്യോമസേനയില്‍ തന്നെ ഗ്രൂപ്പ് ക്യാപ്‌റ്റനാണ്. വീരമൃത്യു വരിച്ച ഹനുമന്ത…

Read More

ബെംഗളൂരുവിലേക്ക് 21 സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു 

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ 21 പ്രത്യേക ബസുകള്‍ സര്‍വീസുകൾ ആരംഭിച്ചു. ജനുവരി 29 ഇന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വിസുകള്‍. എറണാകുളം-ബംഗളൂരു: 29ന് രാത്രി 7.45, 8.01, 8.26, 8.36, 8.48, 9.10. തൃശൂര്‍-ബംഗളൂരു: 29ന് രാത്രി 8.33, 8.43, 9.13, 9.38, 9.40. പാലക്കാട്-ബംഗളൂരു: 29ന് രാത്രി 9.28, 9.33, 9.42, 9.52. കണ്ണൂര്‍-ബംഗളൂരു: 29ന് രാത്രി 9.28, 9.40, 9.53. കോഴിക്കോട്-ബംഗളൂരു: 29ന് രാത്രി 9.22, 9.56. കോട്ടയം-ബംഗളൂരു: 29ന് വൈകീട്ട് 5.59ന്. എന്നിങ്ങനെയാണ്…

Read More

കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയ്ക്ക്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കർണാടക- കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും…

Read More

മംഗളൂരുവിലെ അപാർട്ട്മെന്റിൽ ദമ്പതികൾ മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിലെ അപാര്‍ട്ട്മെന്റില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനറ ബാങ്ക് റിട്ട.മാനേജര്‍ ദിനേശ് റാവു (65), ഭാര്യ ശൈലജ(64) എന്നിവരാണ് മരിച്ചത്. ശൈലജ എട്ട് വര്‍ഷത്തോളമായി കിടപ്പ് രോഗിയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പരിചരണത്തിനായി രണ്ട് ഹോം നഴ്സുമാരെ നിയോഗിച്ചിരുന്നു.ശനിയാഴ്ച അവരില്‍ ഒരാള്‍ ജോലിക്ക് വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൈലജ കിടക്കയിലും റാവു തൂങ്ങിയുമാണ് മരിച്ചു കിടന്നത്.ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കിയതാവാം എന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

Read More

ഇറാനിൽ ശക്തമായ ഭൂചലനം, 7 മരണം

ടെഹ്റാൻ : ഇന്നലെ രാത്രി ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട് . ഭൂചലനത്തിൽ 440 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുർക്കിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചി ട്ടുണ്ടെന്നും ആശുപത്രികളിൽ ജാഗ്രത പുലർത്തുന്നതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

അമിത് ഷായുടെ റോഡ് ഷോ ഇന്ന് 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് ധാർവാഡിലെ കുണ്ട് ഗോലിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ഹുബ്ബള്ളി കെഎൽഐ ബിവിബി കോളേജിലെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ഇൻഡോർ സ്റ്റേഡിയം  ഉദ്ഘാടനം ചെയ്യാനായി എത്തും. ഉച്ചക്ക് 2.30 ന് പോലീസ് സ്റ്റേഷൻ റോഡ് മുതൽ ബ്രഹ്മദേവര ക്ഷേത്രം വരെയാണ് റോഡ് ഷോ. ഇന്നലെ രാത്രി 10 മണിയോടെയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്. വൈകുന്നേരം 6 മണിക്ക് ബെളഗാവിയിലേക്ക് പോകുന്ന അമിത് ഷാ ബിജെപി നേതാക്കളുമായി ചർച്ച നടത്തും.…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കന്നഡ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നിർമ്മാതാവ് പ്രകാശിനെ അടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക മിൽക്ക് ഫെഡറേഷനിൽ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡിസംബറിൽ ആണ് കർണാടക മിൽക്ക് ഫെഡറേഷൻ വിവിധ തസ്തികളിലേക്ക് നിയമന പരീക്ഷകൾ നടന്നത്. ചിക്കബെല്ലാപുരം സ്വദേശി ചരൺ രാജിൽ നിന്നും പ്രതി 20 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കെഎംഎഫി ന്റെ വ്യാജ ലെറ്റർ പാഡ് നൽകിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയുന്നത്.

Read More

തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ അമിത് ഷായുടെ സന്ദർശനം 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ. റോഡ് ഷോ നടത്തുന്നതിനും മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഹുബ്ബള്ളി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് വെങ്കിടേഷ് ജോഷിയും ചേർന്ന് സ്വീകരിച്ചു. .  ഹുബ്ബളളി നഗരത്തിലെ കെ.എൽ.ഐ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ബിവി ഭൂമരഡ്ഡി കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തതിനാലാണ് അമിത് ഷായുടെ കർണാടക സന്ദർശനം ആരംഭിക്കുന്നത്. കർണാടക മറ്റ് മറ്റ് എട്ട് സംസ്ഥാനങ്ങളിൽ നിയമസഭാ…

Read More
Click Here to Follow Us