നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് മാർച്ച്‌ മാസത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മാർച്ചിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

ഫെബ്രുവരിയിൽ കർണാടകയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകൾ അധികൃതർ പങ്കുവച്ചത്.

മാർച്ച് മുതൽ മെയ് വരെ നഗരത്തിലും സമീപ ജില്ലകളിലും മൺസൂണിന് മുൻപ് 30 മുതൽ 40 ശതമാനം വരെ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

തീരദേശ കർണാടക ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 50 മുതൽ 60 ശതമാനം വരെ അധിക മഴ ലഭിച്ചേക്കും.

  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു

മാർച്ച് 12 മുതൽ മൂന്നു ദിവസത്തേയ്ക്ക് 14 ജില്ലകളിൽ അധികൃതർ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം വടക്കൻ കർണാടകയിൽ മാർച്ച്‌ പത്ത് വരെ താപനില 43 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്നേക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ബീദറിൽ ആണ്.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

12 ഡിഗ്രി സെൽഷ്യസാണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില. ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത് കലബുർഗിയിലാണ്.

37.8 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ ചൂട്. ഹൊന്നാവർ, കാർവാർ, ഹാസൻ, മൈസൂരു എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലാണ്. എന്നാൽ കോപ്പാൾ, ബീദർ തുടങ്ങിയ സ്ഥലങ്ങളിൽ സാധാരണയിലും കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
[masterslider id="10"]

Related posts

Click Here to Follow Us