പുരുഷന്‍മാര്‍ക്കും തുല്യത വേണം; വനിതാ ദിനത്തില്‍ വിവാദ പോസ്റ്ററുമായി മില്‍മ,

കൊച്ചി: വനിതാ ദിനത്തില്‍ സഹകരണ സ്ഥാപനമായ മില്‍മ പങ്കുവച്ച ആശംസയുമായി ബന്ധപ്പെട്ട് വിവാദം. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്ന കുറിപ്പിന് ഒപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റര്‍ ആണ് വിവാദത്തിന്റെ കേന്ദ്ര ബിന്ദു.

ലിംഗ സമത്വം എന്ന ഹാഷ് ടാഗിന് ഒപ്പം സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ക്കും തുല്യത വേണം എന്ന ക്യാപ്ഷന്‍ ഉള്‍പ്പെടെയാണ് പോസ്റ്റര്‍. വനിതാ ദിനാശംസകള്‍ പങ്കുവച്ച ഞങ്ങള്‍ പുരുഷദിനം മറക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. വാലും തലയുമില്ലാത്ത തരത്തില്‍ വനിതാദിനാശംസകള്‍ പങ്കുവച്ച മില്‍മയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് കമന്റ് ബോക്‌സില്‍ ഉള്‍പ്പെടെ ഉയരുന്നത്. വിവാദം ഉണ്ടാക്കി ശ്രദ്ധ നേടാനാണ് മില്‍മ ശ്രമിക്കുന്നത് എന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. ‘അയ്യേ…’ എന്നാണ് മിക്കവരും പോസ്റ്റിന് കീഴില്‍ നല്‍കിയിരിക്കുന്ന കമന്റ്

  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

വനിതാ ദിനത്തിന്റെ സന്ദേശം പോലും മനസിലാക്കാതെയാണ് മില്‍മയില്‍ നിന്നും ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നും പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പുരുഷന്‍മാരെ കുടി പരിഗണിക്കുന്നതാണ് മില്‍മയുടെ സന്ദേശം എന്ന നിലയില്‍ അനുകൂല പ്രതികരണങ്ങളും കമന്റ് ബോക്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്. പോസ്റ്ററിനെതിരെ വിമര്‍ശനം കടുത്തതിന് പിന്നാലെ ‘ആശംസ’ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
[masterslider id="10"]

Related posts

Click Here to Follow Us