ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും…
Read MoreDay: 9 March 2025
എക്സ്പ്രസ്സ് വേയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ 6 പേർക്ക് പരിക്ക്
മുംബൈ: താനെയില്‍ അർദ്ധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേർക്ക് പരിക്കേറ്റു. മുംബൈ-നാസിക് പാതയായ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ പുലർച്ചെ 1.26നായിരുന്നു സംഭവം. താനെയിലെ കാഡ്ബറി ജംഗ്ഷൻ പാലത്തില്‍ വെച്ചാണ് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന പ്രദേശത്ത് കുറച്ച് നേരം ഗതാഗത തടസമുണ്ടാവുകയും ചെയ്തു. ഒരു ഹെവി ട്രെയിലർ, ഒരു ടെമ്ബോ, ടാറ്റ പഞ്ച് കാർ, ഒരു ടിപ്പർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിലർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടുപിന്നാലെ വരികയായിരുന്ന ടാറ്റ…
Read Moreപരീക്ഷ പേടിയിൽ വീടുവിട്ട വിദ്യാർത്ഥിയെ കണ്ടെത്തി
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഫറംഗിപേട്ട സ്വദേശിയും മംഗളൂരു പി.യു കോളജ് രണ്ടാം വർഷ വിദ്യാർഥിയുമായ ദിഗന്തിന്റെ (18) തിരോധാനത്തിന് പിന്നില്‍ പരീക്ഷാപ്പേടിയെന്ന് പോലീസ്. ശനിയാഴ്ച ഉഡുപ്പിയില്‍ നിന്ന് കണ്ടെത്തിയ ദിഗന്തിനെ ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എൻ. യതീഷ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 25നാണ് വിദ്യാർഥിയെ കാണാതായത്. ഇതിനെത്തുടർന്ന് ബി.ജെ.പി ബന്ദ് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ സംഭവം സ്പീക്കർ യു.ടി. ഖാദർ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പരീക്ഷാഭീതിയില്‍ വീടുവിട്ടതാവാം എന്ന പോലീസ് നിഗമനം ശരിവെക്കുന്നതാണ്…
Read Moreമൊബൈൽ ഫോൺ നൽകിയില്ല, 16 കാരി ജീവനൊടുക്കി
ബെംഗളൂരു: കോട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഐറോഡിയില്‍ മാതാവ് മൊബൈല്‍ ഫോണ്‍ നല്‍കാൻ വിസമ്മതിച്ചതില്‍ മനംനൊന്ത് 16കാരി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ പി.യു വിദ്യാർഥിനി ആശയാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് അവധിയിലിരിക്കെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ആശ മാതാവിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് നല്‍കാമെന്ന് ഉറപ്പുനല്‍കി. നല്‍കാൻ വൈകിയതില്‍ അസ്വസ്ഥയായ മകള്‍ ഉച്ചഭക്ഷണം കഴിക്കാതെ മുറിക്കുള്ളില്‍ അടച്ചുപൂട്ടി. മറുപടി ലഭിക്കാത്തതിനെത്തുടർന്ന് അയല്‍ക്കാർ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കോട്ട പോലീസ് കേസ് രജിസ്റ്റർ…
Read Moreസൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു
കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലില്‍ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത്. സൂര്യാഘാതത്താല്‍ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
Read Moreനെഞ്ചു വേദനയെ തുടർന്ന് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യനില…
Read Moreനിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
ചെന്നൈ: കേരളത്തില്‍ നിന്നും യാത്ര തിരിച്ച ടൂറിസ്റ്റ് ബസ് തമിഴ്നാട്ടില്‍ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 17 പേർക്ക് പരിക്ക്. വാനില്‍ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെട്ടത്. പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreപ്രായമായ സ്ത്രീകളുമായി റൂമിൽ കയറും, ചോദിച്ചാൽ അമ്മയെ പോലെയെന്ന് മറുപടി; നടൻ ബാലയ്ക്ക് എതിരെ എലിസബത്ത്
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമില്‍ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാല്‍ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയില്‍ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ചേദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ചെകുത്താൻ കേസില്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. തന്നെ കൂടി കേസില്‍ ഉള്‍പ്പെടുത്താനായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് തന്നെ ചെകുത്താന്റെ വീട്ടില്‍ കൊണ്ടുപോയതെന്നും പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ…
Read Moreകാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ചിത്രദുർഗയുടെ പ്രാന്തപ്രദേശത്തുള്ള സിബാർ ഗ്രാമത്തിൽ ഇന്ന് കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരു ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മരിച്ചവരെല്ലാം ബെംഗളൂരുവിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
Read Moreയൂട്യൂബ് നോക്കി ഡയറ്റ്; 18 കാരി മരിച്ചു
കണ്ണൂർ: യൂട്യൂബ് നോക്കി അശാസ്ത്രീയമായി ഡയറ്റ് ചെയ്തതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്‍ററിനു സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മട്ടന്നൂർ പഴശിരാജാ എൻഎസ്‌എസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീനന്ദ പ്ലസ്ടുവിന് മികച്ച വിജയം കൈവരിച്ചിരുന്നു. ആലക്കാടൻ ശ്രീധരൻ – മെരുവമ്പായി എംയുപി സ്കൂള്‍ ജീവനക്കാരി എം. ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരൻ: യദുനന്ദ്.
Read More