പ്രായമായ സ്ത്രീകളുമായി റൂമിൽ കയറും, ചോദിച്ചാൽ അമ്മയെ പോലെയെന്ന് മറുപടി; നടൻ ബാലയ്ക്ക് എതിരെ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്.

പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമില്‍ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാല്‍ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയില്‍ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ചേദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

ചെകുത്താൻ കേസില്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു.

തന്നെ കൂടി കേസില്‍ ഉള്‍പ്പെടുത്താനായിരുന്നു ബാലയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായാണ് തന്നെ ചെകുത്താന്റെ വീട്ടില്‍ കൊണ്ടുപോയതെന്നും പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ ഭാര്യ എന്റെ ഒപ്പമുണ്ടായിരുന്നുവല്ലോയെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബാലയെ കാണാൻ വന്നിരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാളെ വിട്ടയച്ചു. പല അധികാരികളുമായി ബാലയ്ക്ക് ബന്ധമുണ്ട്.

ബാഗില്‍ മയക്കുമരുന്ന് വല്ലോം വെച്ച്‌ തന്നെ കേസില്‍ കുടുക്കുമോയെന്ന് ഭയം ഉണ്ടെന്നും എലിസബത്ത് പറയുന്നു.

ബാല പ്രതികാരത്തോടെ കാത്തിരിക്കുകയായിരിക്കും.

ഇപ്പോള്‍ എന്തെങ്കിലും സംസാരിച്ചാല്‍ പ്രശ്നമായാലോ എന്നതുകൊണ്ട് മിണ്ടാത്തതാണ്. താൻ ആരുമില്ലാത്ത ഒരാളാണ്.

കുറച്ചു മാസങ്ങള്‍ കഴിയുമ്പോൾ വണ്ടിയിടിപ്പിച്ചോ മറ്റോ അവസാനിപ്പിക്കുമായിരിക്കുമെന്നും തനിക്ക് പേടിയുണ്ട്.

ആർക്കും ഇതൊന്നും അപ്പോള്‍ ഓർമയുണ്ടാകാനിടയില്ലെന്നും എലിസബത്ത് പറയുന്നു.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

ഒപ്പം രണ്ടുപേരുണ്ടെങ്കില്‍ അവരുടെ കുറ്റങ്ങള്‍ രണ്ടുപേരോടും പറഞ്ഞ് അവർക്കിടയില്‍ ശത്രുതയുണ്ടാക്കുകയും എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് ബാലയെന്നും അവർ കുറ്റപ്പെടുത്തി.

2008-2009 കാലത്ത് ബാലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു.

യുഎസ്‌എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്തിരുന്നത്.

അതാരാണെന്ന് ചോദിച്ചാല്‍ യുഎസില്‍ പ്രോഗ്രാം ചെയ്തിരുന്നു, അവർ വിളിക്കുന്നതാണ് എന്നായിരുന്നു മറുപടി.

തന്റെ മുന്നില്‍വെച്ച്‌ ഫോണ്‍ എടുക്കില്ലായിരുന്നുവെന്നും എലിസബത്ത് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts