എക്സ്പ്രസ്സ്‌ വേയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ 6 പേർക്ക് പരിക്ക് 

മുംബൈ: താനെയില്‍ അർദ്ധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേർക്ക് പരിക്കേറ്റു.

മുംബൈ-നാസിക് പാതയായ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ പുലർച്ചെ 1.26നായിരുന്നു സംഭവം.

താനെയിലെ കാഡ്ബറി ജംഗ്ഷൻ പാലത്തില്‍ വെച്ചാണ് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന പ്രദേശത്ത് കുറച്ച്‌ നേരം ഗതാഗത തടസമുണ്ടാവുകയും ചെയ്തു. ഒരു ഹെവി ട്രെയിലർ, ഒരു ടെമ്ബോ, ടാറ്റ പഞ്ച് കാർ, ഒരു ടിപ്പർ എന്നിവയാണ് കൂട്ടിയിടിച്ചത്.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

ഏറ്റവും മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിലർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടുപിന്നാലെ വരികയായിരുന്ന ടാറ്റ പഞ്ച് കാർ ട്രെയിലറിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇതോടൊപ്പം കാറിന് തൊട്ട് പിറകില്‍ വരികയായിരുന്ന ടെമ്ബോ, കാറിന്റെ പിന്നിലേക്കും ഇടിച്ച്‌ കയറി. ഈ ടെമ്പോയുടെ പിന്നില്‍ മറ്റൊരു ടിപ്പറും ഇടിച്ചു.

നാല് വാഹനങ്ങള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്നവ‍ർക്കാണ് പരിക്കേറ്റത്. ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേർക്ക് പരിക്കുണ്ട്.

ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നവരെ ബെഥനി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ട്രെയിലറും ടെമ്പോയും കെട്ടിവലിച്ച്‌ മാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ കഴി‌ഞ്ഞത്.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. വാഹനത്തിന്റെ വേഗതയോ, ഡ്രൈവറുടെ അശ്രദ്ധയോ റോഡിന്റെ സാഹചര്യമോ ഏതാണ് അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts