മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷിയാസ് ഞാൻ അല്ല ; ഷിയാസ് കരീം

കൊച്ചി: മയക്കുമരുന്ന് കേസിൽ സീരിയൽ നടൻ ഷിയാസ് അറസ്റ്റിലായി എന്ന വാർത്ത വന്നതിനു പിന്നാലെ ആരാധകർ സംശയവുമായി എത്തിയത് ‘ബിഗ് ബോസ്’ താരം ഷിയാസ് കരീം ആണോ എന്നായിരുന്നു.

ഇതോടെ, മയക്കു മരുന്ന് കേസിൽ പോലീസ് പിടിയിലായ ‘ഷിയാസ്’ താനല്ലെന്ന് വ്യക്തമാക്കുകയാണ് ഷിയാസ് കരീം. വാർത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താൻ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് കേസിൽ സീരിയൽ നടൻ അടക്കം മൂന്ന് മലയാളികൾ ബംഗുളൂരുവിൽ പിടിയിലായത് . മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജതിൻ, ഷിയാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷിയാസ് കരീമും നിലവിൽ ബംഗളൂരുവിൽ ആണ്. ഇതാണ് ആളുകളിൽ ആശയകുഴപ്പം ഉണ്ടാക്കിയത്. ഷിയാസ് കരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന തരത്തിലുള്ള പ്രചാരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

‘ഈ കേസിൽ ഉൾപ്പെട്ട സീരിയൽ നടൻ ഞാൻ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഈ ഷിയാസ് ഞാൻ അല്ല. പലരും എന്നെ വിളിച്ചിരുന്നു വാർത്ത കണ്ടിട്ട്. സിനിമ വലിയ ആഗ്രഹമാണ്. ഇത്തരം വാർത്തകൾ ചിലപ്പോൾ കരിയറിനെ ബാധിച്ചേക്കാം. താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ല’, താരം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
[masterslider id="10"]

Related posts