കൊൽക്കത്ത സംഭവം: നഗരത്തിലെ ഡോക്ടർമാർ പണിമുടക്കിയതിനെത്തുടർന്ന് ഒ.പി. വിഭാഗം പ്രവർത്തനം മുടങ്ങി

ബെംഗളൂരു : കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എം.എ. നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കു ചേർന്ന് കർണാടകത്തിലെ ഡോക്ടർമാരും.

സർക്കാർ ആശുപത്രികളിലെയും സർക്കാർ മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.

ഇതോടെ സംസ്ഥാന വ്യാപകമായി സർക്കാർ ആശുപത്രികളിൽ ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം മുടങ്ങി. ഒ.പി. വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികൾ മടങ്ങിപ്പോയി.

  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

അതേസമയം, അടിയന്തര ചികിത്സകൾക്ക് മുടക്കമുണ്ടായില്ല. ഇതിനായി മുൻകരുതൽ എന്നനിലയിൽ ഡോക്ടർമാർ അവധിയെടുക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു.

ബെംഗളൂരുവിൽ ചാമരാജ്‌പേട്ടിലെ ഐ.എം.എ. ഓഫീസിനുമുമ്പിൽ പ്രതിഷേധം നടന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതിവേണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഐ.എം.എ.

കർണാടക പ്രസിഡന്റ് എസ്. ശ്രീനിവാസ പറഞ്ഞു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ തലത്തിൽ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
[masterslider id="10"]

Related posts

Click Here to Follow Us