ഹംപിയിലെ കൂട്ടബലാത്സംഗ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കും

ബെംഗളൂരു : ഹംപിയിൽ ഇസ്രായേലി വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുന്നു.

സംസ്ഥാനത്തെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

ഹംപിയുൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കും. നിലവിലുള്ള സുരക്ഷാ നടപടികൾ സർക്കാർ പുനഃപരിശോധിക്കും. കഴിഞ്ഞദിവസം ഹംപിയിൽ നടന്ന പോലത്തെ സംഭവങ്ങൾ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും.

  കേരളത്തിൽ അതിശകത്മായ മഴയ്ക്ക് സാധ്യത, ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

ഒരു വശത്ത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ഇതുപോലുള്ള സംഭവങ്ങൾ വിനോദസഞ്ചാരികളെ നമ്മുടെ രാജ്യം സന്ദർശിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുവെന്നും പരമേശ്വര പറഞ്ഞു.

കഴിഞ്ഞദിവസം ഹംപിക്ക് സമീപം അനെഗുണ്ടിയിലാണ് 27-കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയെയും 29-കാരിയായ ഹോം സ്‌റ്റേ ഉടമയെയും മൂന്നുപേർ ബലാത്സംഗം ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരെ അക്രമികൾ കനാലിൽ തള്ളിയിട്ട ശേഷമായിരുന്നു കൃത്യം നടത്തിയത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഒരാൾ മരിച്ചു.

  വിവാഹത്തട്ടിപ്പ്; രേഷ്മയുടെ ലക്ഷ്യം പണമല്ലെന്ന് പൊലീസ്

സംഭവത്തിൽ രണ്ടുപേരെ നേരത്തെ തന്നെപോലീസ് അറസ്റ്റുചെയ്തിരുന്നു. മൂന്നാം പ്രതിയെ ഞായറാഴ്ച തമിഴ്നാട്ടിൽ വെച്ചാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു-ബെംഗളൂരു പാതയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; കുടുംബത്തിലെ ഒരു വയസ്സുകാരൻ മരിച്ചു

Related posts

Click Here to Follow Us