ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്.

മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്‍വീസുകൾ ഇൻഡിഗോ ആരംഭിക്കും. നിലവില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‌ ആഴ്ചയിൽ നാല് സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇത് പ്രതിദിന സർവീസ് ആക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇത് കൂടാതെ, ചെന്നൈ റൂട്ടിലും കോഴിക്കോട് നിന്നുള്ള സർവീസുകൾ ഈ മാസം അവസാനത്തോടെ പ്രതിദിന സർവീസുകളായി മാറ്റും.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

നിലവിൽ ആഴ്ചയിൽ മൂന്ന് സർവീസാണ് ഈ റൂട്ടിലുള്ളത്. ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് പ്രതിദിനം ഓരോ സർവീസാണ് ഇപ്പോഴുള്ളത്. ബെംഗലൂരുവില് നിന്ന് പ്രതിദിനം 200 സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്.

ഇതോടൊപ്പം വിർജിൻ അറ്റ്ലാന്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, കെഎൽഎം, മലേഷ്യ എയർലൈൻസ്, എയർ ഫ്രാൻസ്, ഖത്തർ എയർവേയ്‌സ്, ജപ്പാൻ എയർലൈൻസ്, ക്വാണ്ടാസ് തുടങ്ങിയ എയർ ലൈനുകലുമായി ചേർന്ന് കണക്ഷൻ സര്‍വീസുകളും ഇൻഡിഗോ നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts