യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് കർണാടക സ്വദേശി

ബെംഗളൂരു: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കര്‍ണാടക ബെളഗാവി ഗണേഷ്‌പൂരിലെ സംഭാജി നഗര്‍ സ്വദേശി വിങ് കമാന്‍ഡര്‍ ഹനുമന്ത റാവു സാരഥി. എയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്‍റര്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് അപകടത്തെക്കുറിച്ച്‌ അറിയിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഹനുമന്ത റാവു സാരഥിയുടെ കുടുംബം.

ഹനുമന്ത റാവുവിന്‍റെ പിതാവ് രേവണസിദ്ധപ്പ ഇന്ത്യന്‍ കരസേനയില്‍ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ച്‌ വിരമിച്ചയാളാണ്. ഹനുമന്ത റാവുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ഇന്ത്യന്‍ വ്യോമസേനയില്‍ തന്നെ ഗ്രൂപ്പ് ക്യാപ്‌റ്റനാണ്. വീരമൃത്യു വരിച്ച ഹനുമന്ത റാവുവിന്‍റെ മൃതശരീരം ഞായറാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ബെളഗാവിയിലെത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ പതിവ് പറക്കലിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമാണ് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

അപകടത്തെ തുടര്‍ന്ന് ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്‌പൂരിലുമാണ് തകര്‍ന്നുവീണത്. ഭരത്‌പൂരില്‍ വീണ വിമാനം പൂര്‍ണമായി കത്തി നശിച്ചതായും ആകാശത്തുനിന്ന് തീ പടര്‍ന്ന വിമാനം താഴേക്ക് പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. എന്നാല്‍ അപകടസ്ഥലത്തേക്കുള്ള യാത്ര ദുര്‍ഘടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. യുദ്ധവിമാനങ്ങള്‍ ഇടിച്ച്‌ തകര്‍ന്ന സംഭവത്തില്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് വിശദീകരണം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
[masterslider id="10"]

Related posts