ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബാനറുകൾ നീക്കം ചെയ്ത് പോലീസ്

ബെംഗളൂരു: കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയിൽ മുസ്ലീങ്ങൾ ക്ഷേത്രത്തിന് സമീപം കച്ചവടവും വ്യാപാരവും നടത്തുന്നത് വിലക്കി സ്ഥാപിച്ച ബാനറുകൾ മംഗളൂരു പോലീസ് നീക്കം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്നാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 ന് ആരംഭിച്ച മേള ജനുവരി 21 ന് സമാപിക്കുകയും ചെയ്തു ഹിന്ദുമതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ ക്ഷേത്രത്തിൽ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതകാര്യ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്ര ഭരണസമിതി ക്ഷേത്രം…

Read More

പാകിസ്ഥാനി കാമുകിയെ കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു, യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പാകിസ്ഥാൻ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബെംഗളൂരുവിൽ പിടിയിലായത്.  പാകിസ്ഥാൻ സ്വദേശിനിയായ ഇഖ്‌റ ജീവാനി എന്ന 19 കാരിയെയാണ് ഇയാൾ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് പഠനത്തോട്…

Read More

കോലാറിൽ വിജയം ഉറപ്പെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോലാറിൽ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയാലും താൻ വിജയിക്കുമെന്ന് മുതിർന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിലെ ബദാമിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ, ഇത്തവണ കേലാറിൽനിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.  പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരുന്നതിന് മുമ്പാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ  മത്സരിച്ച സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ ജെ.ഡി-എസ് നേതാവ് ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാൻ ബി.ജെ.പി ജെ.ഡി-എസിനെ സഹായിച്ചതുപോലെ കോലാറിലും സിദ്ധരാമയ്യയെ തോൽപ്പിക്കാൻ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്.…

Read More

ഓരോ വോട്ടിനും 6000 രൂപ, വോട്ടിനു പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്

ബെംഗളൂരു: നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും പകരം പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരു വോട്ടിന് 6000 രൂപ പാർട്ടി നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെളഗാവിയിലെ സുലേബാവി ഗ്രാമത്തിൽ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം. ബെളഗാവി റൂറലിലെത്തി എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൾക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്‌സി നൽകിയിട്ടുണ്ട്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തല്ലിച്ചതച്ച് പൊതുജനം

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് 35 കാരനെ പൊതുജനങ്ങൾ മർദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. പ്രതി ഉള്ളാള് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശനിയാഴ്ച കങ്കനാടിയിൽ എട്ടുവയസ്സുകാരി പഴങ്ങൾ പറിക്കുന്നതിനിടെയാണ് സംഭവം. സമീപത്ത് കൊത്തുപണിയിൽ ഏർപ്പെട്ടിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി മർദിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി. പ്രതിയെ പിടികൂടിയ കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

വിമാനത്താവളത്തിലേക്ക് ടാക്സി ഉറപ്പാക്കാൻ ആപ്;

ബെംഗളൂരു; വിമാനത്താവളത്തിലേക്ക് ന്യായമായ കൂലിയിൽ ടാക്സി സർവീസ് ഉറപ്പാക്കാൻ ആപ് വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ടൂറിസം വകുപ്പ്. നിലവിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാറുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യമില്ല. വിമാനത്താവളത്തിലെ കൗണ്ടറുകൾ മുഖേനയും 080–44664466 എന്ന നമ്പർ വഴിയുമാണ് ടാക്സികൾ ബുക്ക് ചെയ്യുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ വികസിപ്പിക്കാനും സാങ്കേതിക സഹായം നൽകാനുമാണ് സ്വകാര്യ കമ്പനികളെ തേടുന്നത്. ഫെബ്രുവരിയോടെ കരാർ ഉറപ്പിച്ച് ഉടൻ ആപ്പ് പുറത്തിറക്കുകയാണ് ലക്ഷ്യമിടുന്നത്.

Read More

മൈസൂരുവിൽ 11 വയസുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു ജില്ല ടി നരസിപുര താലൂക്കിലെ ഹൊറലഹള്ളിയിൽ ശനിയാഴ്ച രാത്രി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 11 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. പുള്ളിപ്പുലി ആക്രമണത്തിൽ മറ്റൊരു മരണം നടന്ന് 48 മണിക്കൂറിനിടെയാണ് താലൂക്കിൽ 11 കാരന്റെ മരണം. സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജയന്ത് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ  കുറ്റിക്കാട്ടിലേക്ക് കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴക്കുകയായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചുവെങ്കിലും, രാത്രി വൈകി സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടി നരസിപുര താലൂക്കിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ…

Read More

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ. മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് ഒരോ വോട്ടിനും വോട്ടര്‍മാര്‍ക്ക് 6,000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. ബെലഗാവിയില്‍ നടത്തിയ റാലിക്കിടെയായിരുന്നു പ്രഖ്യാപനം. അതേസമയം ഒരു നോതാവിന്റെ അഭിപ്രായം പാര്‍ട്ടി പ്രസ്താവനയായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ജാര്‍ക്കിഹോളിയുടെ വാദത്തെ തള്ളി രംഗത്തെത്തി.   ബെലഗാവി റൂറലിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജാര്‍ക്കിഹോളിയുടെ വിവാദ പരാമര്‍ശം. ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടു. 1000…

Read More

നഗരത്തിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പുനരാരംഭിച്ചു

ബെംഗളൂരു:കോവിഡിനെ തുടർന്ന് പൂട്ടിയ മല്ലേശ്വരം ഒറിയോൺ മാളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചു.  പുതുതായി 6 മെട്രോ സ്റ്റേഷനുകളിലും കൂടി കൗണ്ടറുകൾ ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും നഗരത്തിൽ കോവിഡിനെ തുടർന്ന് അടച്ച മുഴുവൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളും തുറക്കുമെന്നും  ട്രാഫിക് പൊലീസ് അറിയിച്ചു.

Read More

നഗരത്തിലെ റോഡുകളിൽ 10 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് മൂന്ന് തുരങ്കങ്ങൾ

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ തിരക്കേറിയ ഇട്ടമാട് മെയിൻ റോഡിൽ ജനുവരി 20 ന് ഒരു വലിയ കുഴി പ്രത്യക്ഷപ്പെട്ടു, ഈ മാസത്തെ മൂന്നാമത്തെ സംഭവമാണിത്. ഭൂഗർഭജല പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായെന്നും ഇത് മണ്ണ് ഇളകാനും കുഴി രൂപപ്പെടാനും കാരണമായതായാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു. താമസിയാതെ സിവിൽ ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും, സംഭവം അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ജനുവരി 17ന് ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ ടാങ്കർ പാഞ്ഞതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗം തകർന്നിരുന്നു. ബെംഗളൂരു വാട്ടർ…

Read More