ബെംഗളൂരു: മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി. യമഹ എഫ്സെഡ് ബൈക്കില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തായി…
Read MoreDay: 8 January 2023
ലൈംഗികാരോപണം, മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി
ബെംഗളൂരു: ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് മൈസൂരു ബിഷപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റി വത്തിക്കാൻ. ബിഷപ്പ് കനികദാസ് എ വില്യാമിനോട് അവധിയിൽ പോകാനാണ് വത്തിക്കാൻ നിർദ്ദേശം നൽകിയത്. പകരം ബെംഗളൂരു മുൻ ആർച്ച് ബിഷപ്പ് ബെർണാഡ് മൊറസിനാണ് മൈസൂരുവിന്റെ ഭരണ ചുമതല. ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലിനും പുറമെ അഴിമതി ആരോപണങ്ങളും ബിഷപ്പ് നെതിരെ ഉയർന്നിരുന്നു. കുറച്ചുവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംശയനിഴലിലായിരുന്നു. 2019ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്ന് 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുയർത്തി വത്തിക്കാൻ കത്ത് നൽകിയത്. ബിഷപ്പ് തന്നോട്…
Read Moreശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു
ബെംഗളൂരു: കർണാടക ബെലഗാവിയിലുണ്ടായ വെടിവയ്പിൽ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർക്കും വെടിയേറ്റു. അജ്ഞാതന്റെ വെടിയേറ്റ ഇരുവര്‍ക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദാൽഗയിലേക്ക് പോവുന്നതിനിടെ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച് കാറിന്റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. `വിരാട് ഹിന്ദു സമാവേശ്’ എന്ന പേരില്‍ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കേസ് എടുത്തതായും പ്രതികളെ പിടികൂടുന്നതിൽ അന്വേഷണം…
Read Moreഊട്ടിയിലേക്കുള്ള റോഡ് അടച്ചു
ചെന്നൈ : കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെ നിയന്ത്രണവുമായി തമിഴ്നാട്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്നാട് അടച്ചു. വനംവകുപ്പ് ചെക്ക്പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെ 28.5 കിലോമീറ്റർ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേര് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്പോസ്റ്റ് വരെയെത്തി തിരിച്ചു പോവുകയാണ്.
Read Moreമൈസൂരുവിൽ പെർഫോമിംഗ് ആർട്സ് സ്ഥാപനം തുറക്കാൻ പദ്ധതിയിട്ട് പ്രമുഖ നടൻ
തിയേറ്ററാണ് നിലവാരമുള്ള സിനിമയുടെ അടിസ്ഥാന ശിലയെന്ന് ഉറപ്പിച്ച് പറഞ്ഞ നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ് പ്രകടന കലകളെ പരിപോഷിപ്പിക്കുന്നതിനായി മൈസൂരുവിൽ ഒരു സ്ഥാപനം ആരംഭിക്കാൻ ഒരുങ്ങുന്നതായി ശനിയാഴ്ച പറഞ്ഞു. ഇൻകുബേറ്റർ എന്ന് അദ്ദേഹം വിശേഷിപ്പിച്ച സ്ഥാപനത്തെ നിർദിഗന്ത എന്ന് വിളിക്കുമെന്നും പ്രമുഖ മാധ്യമത്തിന്റെ ബെംഗളൂരു 2040 ഉച്ചകോടിയിൽ നടന്ന പാനൽ ചർച്ചയിൽ അദ്ദേഹം പങ്കുവെച്ചു. നിർദിഗന്ത എന്നാൽ അനന്തമായ ചക്രവാളങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്, കുവെമ്പു ഉപയോഗിച്ച ഒരു പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ഉൽഭവിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20 നാടകങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയെന്നും…
Read Moreരണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ആലന്തിൽ രണ്ട് മക്കളെ കിണറ്റിൽ എറിഞ്ഞ ശേഷം ഒരാൾ ആത്മഹത്യ ചെയ്തു. സിദ്ധു മഹാമല്ലപ്പ (38), മകൾ ശ്രേയ (11), മകൻ മനീഷ് (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച മകൾക്കും മകനുമൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയ സിദ്ദു തിരിച്ചെത്തിയില്ലെന്ന് ആലന്ത ഡിഎസ്പി രവീന്ദ്ര ഷിരൂർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടതിനെ തുടർന്ന് ചിലർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ തിരച്ചിൽ നടത്തിയാണ് രാവിലെ ശ്രേയയുടെയും മനീഷിന്റെയും മൃതദേഹം പുറത്തെടുത്തത്. പിന്നീട്…
Read Moreദേശീയ യുവജനോത്സവത്തിന്റെ ലോഗോയും ചിഹ്നവും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
ബെംഗളൂരു: ജനുവരി 12 മുതൽ 16 വരെ ഹുബ്ബള്ളി-ധാർവാഡിൽ നടക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ലോഗോയും ചിഹ്നവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രകാശനം ചെയ്തു. വെർച്വൽ ഇവന്റിൽ കേന്ദ്ര കൽക്കരി, ഖനനം, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര യുവ ശാക്തീകരണ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ, കർണാടക യുവ ശാക്തീകരണ, കായിക മന്ത്രി ഡോ സി നാരായണ ഗൗഡ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ യുവജനോത്സവത്തിന്റെ തീം ‘വികാസിത് യുവ, വികാസിത് ഭാരത്’ എന്നതാണ്, കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
Read Moreനഗരത്തിന് പുറത്തേക്ക് ബസ് ഓടിക്കൽ നിർദേശത്തിന് കർണാടക ആർടിസിയുടെ ചുവപ്പ് സിഗ്നൽ
ബെംഗളൂരു: നഗരത്തിന് പുറത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാനുള്ള ബി.എം.ടി.സി നീക്കത്തൻ അനുമതി നിഷേധിച്ച് കർണാടക ആർ ടി സി. 5700 ബി.എം.ടി.സി. ബസുകളാണ് പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നത്. എന്നാൽ അവയെല്ലാം ബെംഗളൂരു നഗരത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബി.എം.ടി.സി. രൂപീകരിച്ചിരിക്കുന്നതെന്നും ഇതിന്റെ പരിധി വ്യാപിപ്പിക്കേണ്ടത് ഇല്ലെന്നും കർണാടക ആർ ടി സി വ്യക്തമാക്കി. ചിക്കബല്ലാപുര, കോളർ,രാമനാഗരാ, ജില്ലകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള ബി.എം.ടി.സി നിർദേശമാണ് കർണാടക ആർ ടി സി. തള്ളിയിരിക്കുന്നത്.
Read Moreസ്കൂളിലെ ബോംബ് ഭീഷണി; പിന്നിൽ മറ്റൊരു വിദ്യാർത്ഥി
ബെംഗളൂരു: രാജാജിനഗർ നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി സന്ദേശത്തിന് പിറകിൽ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഭീഷണി മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂളിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോംബ് ഭീഷണി നഗരത്തിൽ ആശങ്ക പടർത്താനും കാരണമായി. എന്നാൽ ഉച്ചഭക്ഷണ സമയത്ത് തമാശയ്ക്കാണ് സ്കൂളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഇ മെയിൽ ആഴച്ചതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ പോലീസ് ജുവനൈൽ ബോർഡിന് കൈമാറി.
Read Moreറിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കർണാടകയുടെ ദൃശ്യം പുറത്ത്
ബെംഗളൂരു: ഡൽഹിയിൽ നടക്കാൻ ഇരിക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡിൽ കർണാടകയുടെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് വിവാദം. 13 വർഷം തുടർച്ചയായി പരേഡിൽ പങ്കെടുത്തിരുന്ന കർണാടകയ്ക്ക് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ ധന്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള നിശ്ചല ദൃശ്യ അപേക്ഷയാണ് കർണാടക സമർപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് നിശ്ചല ദൃശ്യത്തിന് അപേക്ഷകൾ പരിശോധിച്ച് അനുമതി നകുന്നത്. ഇത്തവണ 6 സോണുകളിലായി 15 ദൃശ്യങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. തെക്കൻ സോണിൽ നിന്നുള്ള അപേക്ഷകളിൽ 3 എണ്ണത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും…
Read More