ട്രെയിനിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലുകൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.

കോഴിക്കോട് പന്നിയൂർക്കുളം പന്തീരാങ്കാവ് സ്വദേശി അബ്‌സത്തി(22)നാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി യെശ്വന്തപുര റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

എട്ടുമണിയോടെ തീവണ്ടി യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീഴുകയായിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

യുവതിയെ രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിൽ വിദ്യാർഥിനിയായ യുവതി ബെംഗളൂരുവിൽ പരീക്ഷയെഴുതാനെത്തിയതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts