കോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്…

ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ.

നവംബർ 2 മുതൽ ഘട്ടം ഘട്ടമായി ആയിരിക്കും കോളേജുക തുറക്കുക.

ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും വൈകാതെ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ അറിയിച്ചു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിയുള്ള  നടപടികളായിരിക്കും വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംശയനിവാരണത്തിന് ഉൾപ്പെടെ കോളേജുകളിൽ എത്തുന്ന രീതിയായിരിക്കും ആദ്യം നടപ്പാക്കുക, നേരിട്ടുള്ള ക്ലാസുകൾക്ക് നിർബന്ധിക്കില്ല.

കോളേജുകളിൽ നേരിട്ടെത്താൻ താത്പര്യം അറിയിച്ചുള്ള സമ്മതപത്രം വിദ്യാർഥികൾ നൽകേണ്ടതായും വരും.

കേന്ദ്രസർക്കാരും യു.ജി.സി.യും കോളേജുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts