മയക്കുമരുന്നുമായി കാസർക്കോട് സ്വദേശി പിടിയിൽ

ബെംഗളൂരു: മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി അബ്ദുല്ല എന്ന സദ്ദാമിനെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്.

എട്ട് ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് കണ്ടെത്തി.

യമഹ എഫ്സെഡ് ബൈക്കില്‍ എത്തിയ യുവാവ് വിജയനഗര്‍ നടേക്കലില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും എംഡിഎംഎ വില്‍പനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അബ്ദുല്ലയെ പിടികൂടിയത്. 40,000 രൂപ വില മതിക്കുന്ന എംഡിഎംഎ, 1,56,000 രൂപ വില വരുന്ന ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts