ബെംഗളൂരു: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു.
Read MoreMonth: December 2022
കേരളത്തിലേക്ക് പോത്തു കടത്ത്: പിടികൂടി സംസ്ഥാന പോലീസ്
ബെംഗളൂരു : ഹൈദരാബാദിൽനിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 30 പോത്തുകളെ മൈസൂരുവിലെ എച്ച്.ഡി. കോട്ടയിൽനിന്ന് കർണാടക പോലീസ് പിടികൂടി. മതിയായ സൗകര്യമൊരുക്കാതെയാണ് പോത്തുകളെ കൊണ്ടുപോകുന്നതെന്ന ജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് എച്ച്.ഡി. കോട്ട പോലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പോത്തുകൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്ന് കണ്ടെത്തിയതയും പൊലീസ് പറഞ്ഞു. ക്രിസ്മസ് ന്യൂയെർ ആഘോഷങ്ങൾക്കായി പോത്തുകളെ കേരളത്തിലെ അറവുശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.
Read Moreബസ് സ്റ്റോപ്പുകൾ ഇനി ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലത്തിൽ
ബെംഗളൂരു: ജംഗ്ഷനുകളിൽ നിന്നും 100 മീറ്റർ അകലത്തിലേക്ക് ബസ് സ്റ്റോപ്പുകൾ നീക്കുമെന്ന് ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ എം. എ. സലീം അറിയിച്ചു. ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ ഗതാഗതത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ബി. ബി. എം. പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു.
Read Moreപള്ളിക്ക് നേരെ ആക്രമണം: ഉണ്ണിയേശുവിന്റെ പ്രതിമയടക്കം നശിപ്പിച്ച് അക്രമികൾ
ബെംഗളൂരു: മൈസൂരു ജില്ലയിലെ പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പള്ളിവളപ്പിലെ തൊട്ടിലിൽ സ്ഥാപിച്ചിരുന്ന ഉണ്ണിയേശുവിന്റെ പ്രതിമ അക്രമികൾ നശിപ്പിച്ചതായി ഫാ.ജോൺ പോൾ പെരിയപട്ടണ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. തൊട്ടിലും വലിച്ചെറിഞ്ഞ അക്രമികൾ തൊട്ടിലിനു മുന്നിൽ അലങ്കാരത്തിനായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ചില്ലു വസ്തുക്കളും നശിപ്പിച്ചു. തൊട്ടിലിനു മുന്നിൽ സൂക്ഷിച്ചിരുന്ന സംഭാവന പെട്ടിയും കവർച്ച ചെയ്തതായാണ് റിപ്പോർട്ട്. വൈകിട്ട് ആറോടെ പള്ളിയിലെ ജീവനക്കാരനായ രാജണ്ണ പള്ളിയിൽ വിളക്കുകൾ കത്തിക്കാൻ കയറിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ജോൺ പോൾ…
Read Moreബസ് സ്റ്റോപ്പുകൾ ഇനി ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലത്തിൽ
ബെംഗളൂരു: ജംഗ്ഷനുകളിൽ നിന്നും 100 മീറ്റർ അകലത്തിലേക്ക് ബസ് സ്റ്റോപ്പുകൾ നീക്കുമെന്ന് ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ എം. എ. സലീം അറിയിച്ചു. ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ ഗതാഗതത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ബി. ബി. എം. പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു.
Read Moreയാത്രക്കാരിയുടെ പഴ്സും ഫോണും തിരികെ നൽകി: ബസ് ജീവനക്കാർക്ക് ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി
ബെംഗളൂരു: ഒരു യാത്രക്കാരിയുടെ നഷ്ടപ്പെട്ട്പോയ പേഴ്‌സ് തിരികെ നൽകിയ ബസ് ജീവനക്കാരന് ബിഎംടിസി ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി. ഡിസംബർ ആറിന് വജ്ര (എസി വോൾവോ) ബസിൽ (കെഎ 57 എഫ് 1807) ബന്നാർഘട്ട റോഡിലേക്ക് പോവുകയായിരുന്ന സ്ത്രീ 15,000 രൂപയും സ്‌മാർട്ട്‌ഫോണും അടങ്ങിയ പഴ്‌സ് ബസിൽ നഷ്ടപ്പെട്ടു. എന്നാൽ ഇത് കണ്ടെത്തിയ ബസ് ജീവനക്കാരായ കണ്ടക്ടർ മഹേഷ് ബാബുവും ഡ്രൈവർ ഹരീഷും ചേർന്ന് പഴ്സ് സുരക്ഷിതമായി സൂക്ഷിച്ചു. പിന്നീട് പഴ്സിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ വഴി യുവതിയുമായി ബന്ധപ്പെട്ടു. പേഴ്‌സ് എടുക്കാൻ…
Read Moreമകരവിളക്ക് ഉത്സവം: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ
ബെംഗളൂരു: ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ വിശേഷാൽ പൂജകൾ നടക്കും. ചടങ്ങുകൾ രാവിലെ 10:30 ന് അന്നദാനം വൈകിട്ട് 4:30 ന് നടതുറക്കൽ വൈകിട്ട് 6 ന് മാന്നാർ രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.
Read Moreവിശ്വാസ്യത പരിശോധന പരാജയപെട്ടു: 17കാരിയെ കഴുത്ത് അറുത്ത് കൊലപെടുത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ ആണ്‍ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീതയാണ് മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30നായിരുന്നു കൊലപാതകം. സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ സംഗീതയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും പെണ്‍കുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു. വീടിന് പുറത്തേക്കിറങ്ങിയ…
Read Moreഇ-ബസ് ഡിപ്പോ ആയി മാറാൻ ഒരുങ്ങി പീനിയ ബസ് ടെർമിനൽ
ബെംഗളൂരു: പീനിയ ബസ് ടെർമിനൽ ഇലക്ട്രിക് ബസുകൾക്കുള്ള ഡിപ്പോയാക്കി മാറ്റാൻ കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്നും മൈസൂരു വരെയുള്ള 6 സമീപ ജില്ലകളിലേക്ക് 50 ഇലക്ട്രിക് ബസ്സുകളുടെ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മജെസ്റ്റിക് ബസ് ടെർമിനലിലെ തിരക്ക് കണക്കിലെടുത്ത് ഇലക്ട്രിക് ബസുകൾ പീനിയയിലേക്ക് മാറ്റാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.
Read Moreനഗരത്തിൽ ലണ്ടൻ മാതൃകയിൽ ഗതാഗത അതോറിറ്റി; ബിൽ നിയമസഭ പാസാക്കി
ബെംഗളൂരു: മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ബിഎംഎൽടിഎ) ബിൽ ചൊവ്വാഴ്ച കർണാടക നിയമസഭ പാസാക്കി, നഗരത്തിന്റെ മൊബിലിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തന്റെ സർക്കാർ ഒന്നിലധികം മുന്നണികളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സഭയ്ക്ക് ഉറപ്പുനൽകി. ബെംഗളൂരുവിന്റെ മൊബിലിറ്റി കാര്യക്ഷമമാക്കാൻ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ മാതൃകയിൽ ഒരു അംബ്രല്ലാ ബോഡി സ്ഥാപിക്കാനാണ് ബിൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബിഎംഎൽടിഎ എല്ലാ പ്രധാന നയരൂപീകരണ പങ്കാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരും. ആസൂത്രിതമായി നഗരം വളർന്നിട്ടില്ലെന്ന് ബെംഗളൂരു നഗര കാര്യങ്ങളുടെ ചുമതല കൂടിയുള്ള ബൊമ്മൈ പറഞ്ഞു. “ചുറ്റുമുള്ള എട്ട്…
Read More